'പെന്ഷന് കുടിശ്ശിക ഒറ്റത്തവണയായി നല്‍കണം'
മുക്കം: സര്‍വിസ് പെന്‍ഷന്‍കാരുടെ പെന്ഷന് കുടിശ്ശക ഒറ്റത്തവണയായി ഉടന്‍ നല്‍കണമെന്ന് കെ.എസ്.എസ്.പി.യു കുന്ദമംഗലം ബ്ലോക്ക് വനിതാ കണ്വന്ഷന് ആവശ്യപ്പെട്ടു.
മണാശ്ശേരി യുവഭാവനാ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് മുക്കം നഗരസഭാ വൈസ് ചെയര്പേഴ്സന് ഫരീദ മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം ഇമ്പിച്ചി ബീവി ടീച്ചര്‍ അധ്യക്ഷയായി.
റിട്ട. കൃഷി ഓഫിസര്‍ പി. രാജന് ജൈവ പച്ചക്കറി കൃഷിയെ കുറിച്ചും കൗസല്യ യോഗയെ കുറിച്ചും ക്ലാസെടുത്തു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. ചന്ദ്രന്, യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം.പി അസയിന്‍, എ. ഗംഗാധരന് നായര്‍, പി.കെ ശാന്തകുമാരി, ഇ.എന്‍ ദേവകി, എസ്.എം ബാലകൃഷ്ണന്, സി. അശോകന്, പരീത് ലബ്ബ, രുഗ്മിണി, ശാന്തമ്മ, രത്നകുമാരി സംസാരിച്ചു.
സി.എ ശാന്തമ്മ കണ്‍വീനറായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."