ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷന് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്
മാനന്തവാടി: നിലവിലെ അംഗം രാജിവച്ചതിനെ തുടര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചാം ഡിവിഷനായ തിരുനെല്ലിയില്‍ ഒഴിവുവന്ന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് നടക്കും. ഒക്ടോബര്‍ മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ നാലിന് നടക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ആറാണ്. 22നാണ് വോട്ടെണ്ണല്‍. തിരുനെല്ലി പഞ്ചായത്തിലെ 1, 2,3, 4,6,7,8, 14,17 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ 4903 പുരുഷന്മാരും 5397 സ്ത്രീകളും ഉള്‍പ്പെടെ 10300 വോട്ടര്‍മാരാണുള്ളത്.
പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഒ.ആര് കേളു എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
2016 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കേളു യു.ഡി.എഫിലെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നത്. സി.പി.എം വനിതാ സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയേക്കുമെന്നാണ് സൂചന. യു.ഡി.എഫില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി കൂടി മത്സര രംഗത്തേക്ക് വന്നേക്കാം. അങ്ങനെ വന്നാല്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയേറും.
എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഉരുക്കു കോട്ടയായി നിലകൊണ്ടതിനാല്‍ എളുപ്പത്തില്‍ ജയിച്ചു വരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."