'വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയും'
മാനന്തവാടി: വന്‍കിട മുതലാളിമാരെയും കച്ചവടക്കാരെയും സംരക്ഷിക്കുന്നതിന് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം എന്തുവില കൊടുത്തും തടയുമെന്ന് എ.ഐ.വൈ.എഫ് താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മുന്‍സിപ്പാലിറ്റിയുടെ സ്ഥലം സംരക്ഷിക്കാനെന്ന വ്യാജേനയാണ് വര്‍ഷങ്ങളായി മറ്റാര്‍ക്കും ഉപദ്രവമില്ലാതെ വഴിയോര കച്ചവടം ചെയ്ത് വരുന്ന കുറച്ച് പേരെ മാത്രം തിരഞ്ഞ് പിടിച്ച് ഒഴിപ്പിക്കുന്നത്. ഇത് ശരിയായ നടപടിയല്ല. കൈയേറ്റങ്ങള്‍ ഒഴിവാക്കപ്പെടെണ്ടതാണ്. ഒരു വിഭാഗത്തെ മാത്രം ഒഴിപ്പിക്കപ്പെടുന്നതിനെയാണ് എതിര്‍ക്കുന്നത്. വന്‍കിടക്കാരെ സംരക്ഷിക്കുന്നതിന് പണം കൈപ്പറ്റി ഒരാളുടെ താല്പര്യത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന ഭരണ സമിതി നടപടി അംഗീകരിക്കാനാവില്ല. ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് ഭരണസമിതി നിലകൊള്ളുന്നത്. ആദ്യം വന്‍കിടക്കാരെ ഒഴിപ്പിച്ച് മുന്‍സിപ്പാലിറ്റി മാതൃക കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അലക്സ് ജോസ്, പ്രകാശന് പനവല്ലി, കെ.ബി ഷിനോജ്, രജിത്ത് കമ്മന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."