ഭാസ്‌കരന്‍ വെള്ളൂര്‍ ഇന്ന് കലക്ടറേറ്റിന് മുന്നില്‍ ഉപവസിക്കും
പയ്യന്നൂര്‍: നിരന്തരമായി ആക്രമണ വിധേയനായി കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരും കുടുംബവും ഇന്ന് കലക്ടറേറ്റ് പടിക്കല്‍ സൂചന ഉപവാസം നടത്തും. സ്വന്തം നാട്ടില്‍ ജീവിക്കാനും സ്വതന്ത്രമായി പ്രതികരിക്കാനുമുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഭാസ്‌കരന്‍ വെള്ളൂര്‍ കുടുംബസമേതം ഉപവാസം അനുഷ്ഠിക്കുന്നത്.
കഴിഞ്ഞ പതിനാറിന് ഭാസ്‌കരന്‍ വെള്ളൂരിന്റതെന്ന് കരുതി സഹോദരന്‍ മണി കണ്ഠന്റെ വീട് ഒരു സംഘം അക്രമിച്ചിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്നതിന്റെ പേരില്‍ ഇതുവരെ പതിനാറോളം ആക്രമണങ്ങളും ഭീഷണിയും ഉണ്ടായിട്ടും പൊലിസ് വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ല. കുടിവെള്ളത്തിനും പ്രകൃതി സുരക്ഷയ്ക്കും വരുന്ന തലമുറയുടെ നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു നിരന്തരം പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനു കൂടിയാണ് ഉപവാസ സമരമെന്നു ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു. നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കലും രാഷ്ട്രപതിഭവനു മുന്നിലും സമരം നടത്തും. ഇന്നു രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയുള്ള സമരത്തില്‍ സി.ആര്‍. നീലകണ്ഠന്‍, അമ്പലത്തറ കു ഞ്ഞികൃഷ്ണന്‍, ഡി. സുരേന്ദ്രനാഥ്, പ്രഫ. ശോഭീന്ദ്രന്‍, ടി.പി.ആ ര്‍. നാഥ് തുടങ്ങിയവരും പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."