HOME
DETAILS
MAL
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസിനെ: വി.എം സുധീരന്‍
backup
April 21 2016 | 06:04 AM
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം ശരിയാക്കുന്നത് വിഎസ് അച്യുതാനന്ദനെയാണെന്നാണ് പിണറായി വിജയന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരന്‍. അസഹിഷ്ണുതയുടെ പര്യായമായി സിപിഎം മാറിയിരിക്കുന്നു.അസഹിഷ്ണുതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. വിഎസിനോടുള്ള പിണറായിയുടെ പകയാണ് അദ്ദേഹത്തിന്ററെ പ്രസ്താവന വ്യക്തമാക്കുന്നത്.മാധ്യമങ്ങളെ പഴിചാരി സ്വന്തം പ്രസ്താവനയില്‍ നിന്നും ഒളിച്ചോടാന്‍ പിണറായിക്ക് കഴിയില്ലെന്നും കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
പ്രകടന പത്രികയില്‍ ഉമ്മന്‍ചാണ്ടിയുടെ പടം മാത്രം വന്നതില്‍ അപാകതയില്ലെന്നും മദ്യനയത്തില്‍ ചില പോരായ്മകള്‍ വന്നെന്ന് മനസിലായത് കൊണ്ടാണ് ചില മാറ്റങ്ങള്‍ വരുത്തിയതെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."