ജില്ലയിലെ മുഴുവന്‍ കോളനികളും ഭരണാധികാരികള്‍ സന്ദര്‍ശിക്കണം
കാഞ്ഞങ്ങാട്; ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശൗചാലയം നിര്‍മ്മിച്ച് കൊടുക്കുന്ന ഭരണാധികാരികള്‍ ആദിവാസികള്‍ താമസിക്കുന്ന ജില്ലയിലെ കോളനികള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്ന് ആദിവാസി ഫോറം കാസര്‍കോട് ജില്ലാ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കോളനികള്‍ സന്ദര്‍ശിക്കുകയായണെങ്കില്‍ ഇവിടങ്ങളില്‍ തുറസ്സായ പരദേശത്ത് പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്ന ആദിവാസികളുടെ ദയനീയ ചിത്രങ്ങള്‍ അധികാരികളുടെ കണ്ണില്‍ പതിയും.കോടോം,ബേളൂര്‍,ബലാല്‍,ബേസ്ഡ് എളേരി,കിനാനൂര്‍ കരിന്തളം,കുറ്റിക്കോല്‍,ബന്തടുക്ക,തൃക്കരിപ്പൂര്‍,കല്ലാര്‍,പനത്തടി തുടങ്ങിയ പഞ്ചായത്തുകളിലെ ഒട്ടനവധി കുടുംബങ്ങള്‍ ഇപ്പോഴും ശൗചാലയങ്ങള്‍ ഇല്ലാതെ ദുരിതങ്ങള്‍ പേറുന്നു.
ഇത്തരം അവസ്ഥയില്‍ ജില്ലയെ മാലിന്യ മുക്ത ജില്ലയായി പ്രക്ഷ്യാപിക്കാന്‍ പോകുന്നതിരെ റവന്യൂ വകുപ്പ് മന്ത്രിക്കും,മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.ഫോറം പ്രസിഡന്റ് കെ.ടി.രാമകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷനായി.സത്യനാഥ്,കൃഷ്ണന്‍ മൂപ്പില്‍,സി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."