ഡ്രൈവറെ പൊലിസ് മര്‍ദിച്ചുവെന്ന് തലസ്ഥാനത്ത് സ്വകാര്യ ബസുകാരുടെ മിന്നല്‍ പണിമുടക്ക്
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ ഇന്നലെ മിന്നല്‍പ്പണിമുടക്ക് നടത്തി.
ബസ് ഡ്രൈവറെ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ീിച്ചെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ മുതല്‍ ബസ് ജീവനക്കാര്‍ സമരം തുടങ്ങിയത്. സര്‍വീസുകള്‍ നടത്തുകയായിരുന്ന ബസുകള്‍ വഴിയിലൊതുക്കി സമരത്തില്‍ ചേര്‍ന്നു. ഇതോടെ പലയിടത്തും ജനങ്ങള്‍ യാത്രാക്ലേശം നേരിട്ടു. പിന്നീട് പൊലിസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്, ഡ്രൈവറെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി എടുക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ വൈ
കുന്നേരത്തോടെ സമരം പിന്‍വലിച്ചു.
ഇന്നലെ രാവിലെ പത്തുമണിയോടെ കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവങ്ങളുടെ തുടക്കം. തിരുവല്ലം- പോങ്ങുംമൂട് റൂട്ടിലോടുന്ന ശ്രീജ എന്ന ബസ് സ്റ്റാന്‍ഡില്‍ ആളെ കയറ്റാനായി നിര്‍ത്തിയിരിക്കവേ മാറ്റിയിടാന്‍ പൊലിസ് നിര്‍ദേശിച്ചു. അതേച്ചൊല്ലി പൊലിസും ഡ്രൈവറും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റം രൂക്ഷമായതോടെ ബസ് ഫോര്‍ട്ട് സ്‌റ്റേഷനിലേക്ക് മാറ്റാന്‍ പൊലിസ് നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍ വള്ളക്കടവ് സ്വദേശി ബാബുവെന്ന രാജേന്ദ്രന്‍ ബസ് സ്‌റ്റേഷനിലെത്തിച്ചു.
സ്റ്റേഷനുള്ളില്‍ കടന്ന ബാബുവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍ തല്ലിയെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. അതേ ബസിലെ കണ്ടക്ടറും ബാബുവിന്റെ ഭാര്യയുമായ മിനിയുടെ മുന്നിലിട്ടാണ് ബാബുവിനെ തല്ലിയതെന്നും ഇതിനെതിരെ പ്രതികരിച്ച മിനിയെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായും പറയപ്പെടുന്നു. അതേസമയം, ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും അതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലിസ് പറയുന്നത്.
ഡ്രൈവറെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. 120 ബസുകളാണ് നഗരത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. കുറച്ചു ബസുകള്‍ കിഴക്കേക്കോട്ടയില്‍ പാര്‍ക്ക് ചെയ്തു. മറ്റുള്ളവ ഈഞ്ചയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തു.
പ്രൈവറ്റ് ബസ് ജീവനക്കാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡ്രൈവറെ മര്‍ദ്ദിച്ച പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്
ആവശ്യപ്പെട്ട് ഫോര്‍ട്ട് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."