ബധിര അസോസിയേഷന്‍ ജില്ലാ സമ്മേളനം 25ന് ഏറ്റുമാനൂരില്‍
കോട്ടയം: ബധിര അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനവും 59-ാമത് അന്താരാഷ്ട്ര ബധിരദിനാഘോഷവും ബധിരസംഗമം എന്ന പേരില്‍ 25ന് താരാ ഓഡിറ്റോറിയത്തില്‍ നടക്കും.
ബധിരവിവാഹ കൂടിക്കാഴ്ച, സൗജന്യപഠനസഹായ വിതരണം, വിജയികള്‍ക്ക് അവാര്‍ഡ് വിതരണം, ദമ്പതികള്‍ക്ക് കൗണ്‍സിലിംഗ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
അംഗപരിമിത സംരക്ഷണ നിയമം നടപ്പിലാക്കുക, 81 ശതമാനത്തിലേറെ ബധിരതയുള്ളവരെ മാത്രം പൂര്‍ണ്ണ ബധിരരായി അംഗീകരിക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബധിരരെ സഹായിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കുക, സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ ആംഗ്യഭാഷ പരിശീലിപ്പിക്കുക, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഇന്നയിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘടനാ ഭാരവാഹികളായ ലതിക സുഭാഷ്, രഘുനാഥന്‍, ജയിംസ് പി ജെ, സീമ ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."