സ്പിന്നിങ് മില്ലിലെ പെന്‍ഷന്‍കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉടന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊല്ലം: കൊല്ലം സഹകരണ സ്പിന്നിങ് മില്ലില്‍ നിന്നും വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി അടിയന്തിരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മിഷന്.
കമ്പനി മാനേജിങ് ഡയറക്ടര്‍ക്ക് കമ്മിഷന് അംഗം കെ. മോഹന്‍കുമാറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കരുതെന്ന് നിരവധി കോടതി വിധികളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
കമ്മിഷന് കമ്പനിയില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. 2015 ജൂലൈ 31 ന് വിരമിച്ച പരാതിക്കാരന് ഉള്‍പ്പെടെ 44 പേര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാനുണ്ടെന്നും ടെക്സ്റ്റൈയില്‍ മേഖലയിലെ പ്രതിസന്ധി കാരണം ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും കമ്പനി അറിയിച്ചു. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ ഗ്രാറ്റുവിറ്റി നല്കാന് കഴിയുകയുള്ളൂവെന്നും വിശദീകരണത്തില്‍ പറയുന്നു. ഗ്രാറ്റുവിറ്റി നല്‍കാനുള്ള കാലതാമസം കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുമെന്ന് കമ്മിഷന് നിരീക്ഷിച്ചു. അന്തസ്സായി ജീവിക്കാനുള്ള അവകാശം പരാതിക്കാരന് നിഷേധിക്കരുതെന്നും ഇത് മനുഷ്യാവകാശ ലംഘനാണെന്നും ഉത്തരവില്‍ പറയുന്നു. കുണ്ടറ സ്വദേശി കെ. ശശിധരന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
സിറ്റിങ് ഇന്ന്
കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഇന്ന് രാവിലെ 11 ന് കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."