HOME
DETAILS
MAL
ആന്ധ്രാപ്രദേശില്‍ ശക്തമായ മഴ: 8 മരണം
backup
September 23 2016 | 06:09 AM
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും എട്ട് പേര്‍ മരിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കെല്ലാം രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഐടി മേഖലയിലുള്ളവര്‍ക്ക് കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്കിയിട്ടുണ്ട്. ഏകദേശം 5000 ത്തോളം പേരാണ് വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
സംസ്ഥാനത്തെ ഗുണ്ഡൂര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ശക്തമായ മഴ കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."