'മേക്ക് ഇന്‍ ഇന്ത്യ'യെ കണ്ടവരുണ്ടോ
മേക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയിലൂടെ കേരളം നിക്ഷേപകരുടെ സ്വര്‍ഗമായി മാറുന്നുവെന്നായിരുന്നു കൊട്ടി ഘോഘിക്കപ്പെട്ടിരുന്നത്. ഭാരതം നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യത്തിലാണെന്ന് അവകാശപ്പെടുമ്പോഴും കാര്യമായ ഒരുചലനവും സൃഷ്ടിക്കാന്‍ മേക്ക് ഇന്‍ ഇന്ത്യയെ കൊണ്ട് സാധിച്ചിട്ടില്ല. 'മേക്ക് ഇന്‍ ഇന്ത്യ' പോലുള്ള പദ്ധതികള്‍ കൊട്ടിഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ പ്രായോഗികത സംബന്ധിച്ചു പല സംശയങ്ങളും നിലനില്‍ക്കുന്നു. വിദേശ മൂലധനനിക്ഷേപം തള്ളിക്കയറി വരുമെന്നൊക്കെ പറഞ്ഞിടത്ത് ഇതുവരെ ഒന്നും ഉണ്ടായില്ല. വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും വന്‍ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുമ്പോഴും അവയുടെ എത്ര ശതമാനം യാഥാര്‍ഥ്യമാകുമെന്നു നിശ്ചയമില്ല.
മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ തുടങ്ങിയ സ്വപ്നപദ്ധതികളൊക്കെ കടലാസില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. കപട മാസ്മരികതയില്‍ നിന്നും യാഥാര്‍ഥ്യബോധത്തിലേക്കുള്ള മാറ്റമാണ് അനിവാര്യം. നമ്മുടെ നേതാക്കള്‍ കാല്പനികതിയില്‍ നിന്നും മാറി സഞ്ചരിച്ചിരുന്നെങ്കില്‍...
അനൂപ് കുരുവിള
കുളങ്ങരപീടിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."