HOME
DETAILS
MAL
ഉലകം ചുറ്റി നടന്നിട്ടും മോദി വിജയിച്ചില്ലെന്ന് രാഹുല്‍
backup
September 23 2016 | 19:09 PM
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കറങ്ങി നടന്നിട്ടും പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ചേരിചേരാ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ മോദിക്കായില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കശ്മിരില്‍ കോണ്‍ഗ്രസുണ്ടാക്കിയ സമാധാനം ബി.ജെ.പിയും പി.ഡി.പിയും തകര്‍ത്തു.
കശ്മിരിലെ എല്ലാ തീവ്രവാദ പ്രശ്‌നങ്ങള്‍ക്കും കാരണമായത് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി-പി.ഡി.പി സഖ്യമാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.
കശ്മിരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ ഒരിക്കല്‍ കോണ്‍ഗ്രസിന് സാധിച്ചതാണ്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."