മുംബൈ സ്വദേശികള്‍ക്ക് ലോഡ്ജ് മുറി നിഷേധിച്ചു
കൊടുങ്ങല്ലൂര്‍: ഹിന്ദി പേടി മൂലം മുംബൈ സ്വദേശികള്‍ക്ക് കൊടുങ്ങല്ലൂരില്‍ ലോഡ്ജ് മുറി നിഷേധിച്ചു. മുംബൈയിലെ താനെയില്‍ നിന്നും കേരളം സന്ദര്‍ശിക്കാനെത്തിയ മൂന്നംഗസംഘമാണ് ലോഡ്ജ് നടത്തിപ്പുകാരുടെ സുരക്ഷാ പേടി മൂലം വലഞ്ഞത്. വ്യാഴാഴ്ച രാവിലെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ കൊച്ചി സന്ദര്‍ശിച്ച ശേഷം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിലെത്തി.
തുടര്‍ന്ന് രാത്രി കൊടുങ്ങല്ലൂരില്‍ തങ്ങിയ ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശം. ലോഡ്ജില്‍ മുറിയെടുക്കുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ മുംബൈ സ്വദേശികള്‍ക്ക് ഏറെ നേരം ചുറ്റിക്കറങ്ങിയിട്ടും മുറി ലഭിച്ചില്ല.
ഒടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിര്‍ദേശപ്രകാരം ഇവര്‍ പൊലിസ് സ്റ്റേഷനിലെത്തി സഹായം തേടിയെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല.
പിന്നീട് നാട്ടുകാരായ ചിലരുടെ സഹായത്തോടെ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറി തരപ്പെടുത്തുകയായിരുന്നു. നേരം വെളുത്തതോടെ മുംബൈക്കാര്‍ പോകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."