HOME
DETAILS

പേവാര്‍ഡുകളില്‍ പരിശോധനയില്ല: രോഗികള്‍ ദുരിതത്തില്‍

  
backup
September 23 2016 | 22:09 PM

%e0%b4%aa%e0%b5%87%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8

 

15 ദിവസത്തിനിടെ വാടക ഇനത്തില്‍ കേരള ഹെല്‍ത്ത് റിസേര്‍ച്ച് വെല്‍ഫയര്‍ സൊസൈറ്റിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
മാനന്തവാടി: കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസഹകരണ സമരത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍.
ഈമാസം ആറ് മുതലാണ് സമരം തുടങ്ങിയത്. ഒ.പിയിലെത്തുന്ന രോഗികളെയും അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളെയും വാര്‍ഡുകളിലുള്ള രോഗികളെയും മാത്രമാണ് പരിശോധിക്കുന്നത്.
പേ വാര്‍ഡുകളില്‍ പ്രവേശിക്കുന്ന രോഗികളെ പരിശോധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ വാടക ഇനത്തില്‍ കേരള ഹെല്‍ത്ത് റിസേര്‍ച്ച് വെല്‍ഫയര്‍ സൊസൈറ്റിക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. എട്ട് ഡീലക്‌സ് റൂമുകളും എട്ട് സെമിഡീലക്‌സ് റൂമുകളും 24 ജനത വാര്‍ഡുകളുമാണുള്ളത്.
ഡീലക്‌സിന് മുന്നൂറ്റി അന്‍പതും, സെമിഡീലക്‌സിന് ഇരുനൂറ്റി എഴുപത്തി അഞ്ചും ജനതക്ക് നൂറു രൂപയുമാണ് ദിനംപ്രതി വാടക ഈടാക്കുന്നത്. വാര്‍ഡുകളില്‍ കിടക്കാന്‍ സ്ഥലമില്ലാത്തപ്പോഴാണ് രോഗികള്‍ പേ വാര്‍ഡുകളെ ആശ്രയിക്കുന്നത്.
സമരം അവസാനിച്ചില്ലെങ്കില്‍ രോഗികളും സൊസൈറ്റിയും ഒരു പോലെ കുഴങ്ങും. അതേ സമയം സമരത്തില്‍ പങ്കെടുക്കാത്ത ഒരു ഡോക്ടര്‍ പേവാര്‍ഡില്‍ എത്തി തന്റെ രോഗികളെ പരിശോധിക്കുന്നത് നേരിയ ആശ്വാസം നല്‍കുന്നുï്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago