ലഹരി അടങ്ങിയ വ്യാജ അരിഷ്ട വില്പന വ്യാപകമെന്ന്
മാനന്തവാടി: നിരവില്‍പ്പുഴയില്‍ ലഹരി അടങ്ങിയ വ്യാജ അരിഷ്ട വില്പന വ്യാപകമെന്ന് പരാതി. ആയുര്‍വേദ ഫാര്‍മസി കേന്ദ്രീകരിച്ചാണ് ലഹരി അരിഷ്ട വില്പന നടക്കുന്നത്. ഈ മാസം 13ന് മീനങ്ങാടിയില്‍ നിന്നെത്തിയ എക്സൈസ് വിജിലന്‍സ് സംഘം ഇവിടെ പരിശോധന നടത്തുകയും 80 ലിറ്ററോളം അരിഷ്ടം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്ലാസ്റ്റിക് ക്യാനുകളില്‍ നിറച്ച നിലയിലായിരുന്നു അരിഷ്ടം സൂക്ഷിച്ചിരുന്നത്. അരിഷ്ട വില്പന നടത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് അരിഷ്ട വില്പന ഇപ്പോഴും തുടരുകയാണ്. ഡോക്ടര്‍മാര്‍ പരിശോധിക്കുകയോ കുറിപ്പ് നല്‍കുകയോ ചെയ്യാതെയാണ് അരിഷ്ട വില്പന. ഒരു ഗ്ലാസ് അരിഷ്ടത്തിന് 40 രൂപയാണ് ഈടാക്കുന്നത്. പഞ്ചനാദി അരിഷ്ടമെന്നും ഉന്മേദാരിഷ്ടമെന്നും അറിയപ്പെടുന്ന ഇതില്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നതായും പറയപ്പെടുന്നു. പ്രദേശത്തുള്ള ആദിവാസികളാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. നേരത്തെ പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."