ബാങ്ക് പ്രസിഡന്റില്‍ നിന്നു 3.71 ലക്ഷം രൂപ ഇടാക്കാന്‍ ശിപാര്‍ശ
പണയ ഉരുപ്പടികളുടെ ലേലത്തില്‍ 5.12 ലക്ഷം രൂപ നഷ്ടം
കല്‍പ്പറ്റ: വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റില്‍ നിന്ന് 3,71,424 രൂപ തിരിച്ചുപിടിക്കാന്‍ ഓഡിറ്റ് ശിപാര്‍ശ. ജില്ലാ ബാങ്കിന്റെ 2015-16ലെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് കണ്‍കറന്റ് ഓഡിറ്റര്‍ ജനറല്‍ മാനേജര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് തുക തിരിച്ചുപിടിക്കാന്‍ ശിപാര്‍ശയുള്ളത്. പണയ ഉരുപ്പടികള്‍ ലേലത്തില്‍ വിറ്റ ഇനത്തില്‍ ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭവിച്ച 5,12,579 രൂപയുടെ നഷ്ടം ബ്രാഞ്ചുകളില്‍ നിന്ന് ഈടാക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ മറ്റൊന്ന്.
അനുവദിച്ചതിലും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കാതെ പ്രമോഷനിലൂടെയും ബ്രാഞ്ച് മാനേജര്‍മാരെ നിയമിച്ചതായും റിപ്പോര്‍ട്ടിലുï്.
കണക്ക് കൃത്യമായി സൂക്ഷിക്കാതെയുള്ള കാര്‍ ഉപയോഗം, ടെലഫോണ്‍ അമിതോപയോഗം, ഉദ്ദേശ്യം വ്യക്തമാക്കാതെ നടത്തിയ യാത്രകള്‍ എന്നീ ഇനങ്ങളില്‍ യഥാക്രമം 2,66,462ഉം 5,968ഉം 98,994ഉം രൂപ ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കണമെന്നാണ് ഓഡിറ്റ് ശിപാര്‍ശ. 2015 ജൂലൈ എട്ട്, ഒക്‌ടോബര്‍ 14, 2016 ജനുവരി 14 തിയതികളിലാണ് പ്രസിഡന്റ് ലക്ഷ്യം വ്യക്തമാക്കാതെ യാത്ര നടത്തി പണം കൈപ്പറ്റിയത്. പ്രസിഡന്റ് ടെലിഫോണ്‍ ചാര്‍ജ് ഇനത്തില്‍ 5,968 രൂപ അധികം കൈപ്പറ്റിയത് സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശത്തിനു വിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് ദിവസവേതന ഇനത്തിലും കരാര്‍ വ്യവസ്ഥയിലും നല്‍കിയ 57,85,473 രൂപ ഓഡിറ്റില്‍ തടഞ്ഞ് കരുതല്‍ വെച്ചിട്ടുï്.
പലിശ നല്‍കി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ പലിശരഹിത വായ്പയായി കരണി, വൈത്തിരി, കേണിച്ചിറ ഉള്‍പ്പെടെ ബ്രാഞ്ചുകള്‍ക്ക് നല്‍കി. നിക്ഷേപങ്ങള്‍ക്ക് അധിക പലിശയും ജീവനക്കാര്‍ക്ക് പലിശരഹിത അഡ്വാന്‍സുകളും നല്‍കുന്നു. രï് ലക്ഷം രൂപയില്‍ കൂടുതലുള്ള എസ്.എച്ച്.ജി വായ്പകള്‍ക്കും പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കിയ കാര്‍ഷിക പുനര്‍വായ്പകളിലും 2011-'12 മുതല്‍ അധിക പലിശ ഈടാക്കുന്നു. ബ്രാഞ്ചുകളുടെ ഉപയോഗത്തിനു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല. കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരിപാലനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചു. സ്റ്റേഷനറി സാമഗ്രികള്‍ വാങ്ങുന്നതില്‍ പര്‍ച്ചേസ് റൂള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ല.
മുന്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തടഞ്ഞ് വസൂല്‍ ചെയ്യാന്‍ നിര്‍ദേശിച്ച തുകകള്‍ ഈടാക്കാന്‍ നടപടിയില്ല. വയനാട് പാക്കേജ് പ്രകാരം സംയുക്ത ബാധ്യതാ സംഘങ്ങള്‍ക്ക് നല്‍കുന്നതിനു അനുവദിച്ച റിവോള്‍വിംഗ് ഫï് പൂര്‍ണമായി വിനിയോഗിച്ചില്ല തുടങ്ങിയ ക്രമക്കേടുകളാണ് ഓഡിറ്റിങ്ങില്‍ കïെത്തിയിരിക്കുന്നത്. ജില്ലാ ബാങ്ക് ഭരണം പിടിക്കാന്‍ ഇടതുപക്ഷം കരുക്കള്‍ നീക്കുന്നതിനിടെയാണ് കണ്‍കറന്റ് ഓഡിറ്ററുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."