സമ്പൂര്‍ണ വൈദ്യുതീകരണം: ലിസ്റ്റ് അംഗീകരിക്കുന്ന ആദ്യ മണ്ഡലം കോട്ടക്കല്‍
പുത്തനത്താണി: കോട്ടക്കല്‍ മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലുടെ അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനായി പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ലിസ്റ്റ് അംഗീകരിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ലിസ്റ്റ് അംഗീകരിക്കുന്ന ആദ്യ മണ്ഡലമാണ് കോട്ടക്കല്‍.
മണ്ഡലത്തിലെ കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളിലും പൊന്മള, മാറാക്കര, എടയൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലുമായി വിവിധ സെക്ഷനുകള്‍ക്കു കീഴില്‍ 509 അപേക്ഷകരാണുള്ളത്. പദ്ധതിയിലുള്‍പ്പെട്ട എ.പി.എല്‍ കുടുംബങ്ങള്‍ക്കു ലൈനിന്റെ ചിലവും ബി.പി.എല്‍ കുടുംബങ്ങള്‍ക്കു മുഴുവന്‍ ചിലവും ഉള്‍പ്പെടെയുള്ളത് വിവിധ തനത് ഫണ്ടണ്ടുകള്‍ ഉപയോഗിച്ച് പദ്ധതി നിര്‍വഹിക്കും. 270 ബി.പി.എല്‍, 239 എ.പി.എല്‍ അപേക്ഷകരാണുള്ളത്.
പദ്ധതി പൂര്‍ത്തീകരണത്തിന് ഒരു കോടിയോളം രൂപ ചിലവ് വരും. യോഗം പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷനായി.
ഷാഹിന ടീച്ചര്‍, വി. മധുസൂദനന്‍, വസീമ വേളേരി, ബുഷ്‌റ ഷബീര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എസ്. പരമേശ്വരന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഒ.പി വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."