HOME
DETAILS
MAL
ശ്രദ്ധിക്കുക; റോഡില്‍ മൊത്തം കുഴികളാണ്!
backup
September 23 2016 | 22:09 PM
എടപ്പാള്‍: കുറ്റിപ്പുറം-തിരുന്നാവായ പാതയില്‍ റോഡിലെ കുഴികള്‍ ചെറിയ വാഹനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നു. ഈ പാതയില്‍ മൂന്നു കിലോമീറ്ററിനുള്ളില്‍ നൂറു കണക്കിനു കുഴികളാണുള്ളത്. മഴപെയ്താല്‍ ഇവയില്‍ വെള്ളം നിറഞ്ഞുനില്ക്കുന്നതിനാല് അറിയാതെ കുഴിയില്‍ ചാടുന്ന ബൈക്കുകളാണ് ഭൂരിഭാഗവും നിയന്ത്രണംവിട്ടു മറിയുന്നത്.
ഇതിനു പുറമേ കുഴികള്‍ വെട്ടിച്ചുമാറ്റാന്‍ ശ്രമിക്കുന്ന ബൈക്കുകള്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചും അപകടമുണ്ടണ്ടാകുന്നു. ഏതാനും വര്‍ഷം മുന്‍പു വീതികൂട്ടി റബറൈസ് ചെയ്തു നവീകരിച്ച പാതയിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവ അടയ്ക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും നടപടികളുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."