22 കേരള ബറ്റാലിയനിലെ സാമ്പത്തിക തിരിമറി അന്വേഷിക്കാന്‍ വീണ്ടും ഉത്തരവ്
മൂവാറ്റുപുഴ: 22 കേരള ബറ്റാലിയന്‍ എന്‍.സി.സി യൂണിറ്റുകളിലെ കേഡറ്റുകള്‍ക്ക് നല്‍കുതിനായി സര്‍ക്കാര്‍ അനുവദിച്ച റിഫ്രഷ്‌മെന്റ് തുകയില്‍ 4,55,000 രൂപ നിയമ വിരുദ്ധമായി തിരിച്ച് വാങ്ങി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പൊതു ഖജനാവിന് നഷ്ടം വരുത്തിയ ഓഫസര്‍ക്കെതിരെ വീണ്ടും അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഏലൂര്‍ ഉദ്യേഗമണ്ഡല്‍ എന്‍സിസി 22-കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എച്ച്.പത്മനാഭനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം മണക്കാട് വലിയവിളാകത്ത് ബി.അരുണിന്റെ ഹരജിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്റെ ഉത്തരവ്. അരുണ്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ എം.എ.സംസ്‌കൃത വിദ്യാര്‍ത്ഥിയും എന്‍സി.സി.കേഡറ്റുമായിരുന്നു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലായിരുന്നു ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നത്.
മുവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി ആരംഭിച്ചതോടെ കേസ് ഇവിടെയ്ക്ക് മാറ്റിയത്. നേരത്തെ കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവിനെ തുടര്‍ന്ന് എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മെയ് 26ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പണം ചെലവായതിന്റെ യാതൊരു കണക്കുകളും സൂക്ഷിച്ചിട്ടില്ലന്നും ആയതിനാല്‍ തിരിമറിയെ കുറിച്ച് തീരുമാനത്തിലെത്താന്‍ കഴിയില്ലെന്ന് കാണിച്ച് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി മുവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."