HOME
DETAILS
MAL
അവള് ആത്മഹത്യ ചെയ്തത് പട്ടിണി കാരണമല്ല; വ്യാജ വാര്‍ത്തയ്ക്കെതിരെ അച്ഛന്
backup
April 22 2016 | 18:04 PM
കണ്ണൂര്‍: മുഖ്യധാരാ മാധ്യമങ്ങളൊന്നും കണ്ടില്ലെന്ന വിമര്‍ശനത്തോടെ പരക്കുന്ന കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ പട്ടിണി മൂലമല്ലെന്ന് അച്ഛന്റെ വെളിപ്പെടുത്തല്‍. സി.പി.എം പാര്‍ട്ടി പത്രത്തിലാണ് പതിനഞ്ചു വയസ്സുള്ള ആദിവാസി പെണ്‍കുട്ടി വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത നല്‍കിയത്. ഇനിയും വിശപ്പു സഹിക്കാനാവില്ലെന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
ആദിവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ മരവിപ്പിച്ചതാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലെത്തിച്ചതെന്നും വാര്‍ത്തയിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വാര്‍ത്തയ്ക്കു സമാന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.
എന്നാല്‍ അങ്ങനൊരു സംഭവമില്ലെന്നാണ് ശ്രുതിമോളുടെ അച്ഛന് രവി പറയുന്നത്. മകള്‍ക്ക് ഒരുനേരം പോലും ഭക്ഷണം ലഭിക്കാതിരുന്നിട്ടില്ലെന്നും സൈക്കിള്‍ വാങ്ങിക്കൊടുക്കാത്തതില്‍ സങ്കടമുണ്ടായിരുന്നുവെന്നും രവി പറഞ്ഞു.
മകളെ മാസം 1500 രൂപ മുടക്കി ട്യൂഷന് ക്ലാസിന് വിടുന്നുണ്ട്. നാലു ദിവസം മുന്‍പ് മകന് സൈക്കിള്‍ വാങ്ങിക്കൊടുത്തിരുന്നു. തനിക്കും സൈക്കിള്‍ വേണമെന്ന് അന്നു ശ്രുതിമോള്‍ പറഞ്ഞിരുന്നു. അപ്പോള്‍ വാങ്ങിക്കൊടുക്കാനായില്ല. അതിന്റെ സങ്കടമുണ്ടായിരുന്നു- രവി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."