കര്‍ഷകക്ഷേമ ബോര്‍ഡ് രൂപീകരിക്കണം: സത്യന്‍മൊകേരി
ആലപ്പുഴ: സംസ്ഥാനത്ത് കര്‍ഷക ക്ഷേമബോര്‍ഡ് രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന് മൊകേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കായി ചികിത്സാസഹായവും മറ്റ് ക്ഷേമപദ്ധതികളും നടപ്പാക്കണം.
കര്‍ഷകരുടേയും കാര്‍ഷിക മേഖലയുടേയം പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ നല്‍കുന്നതിനും സ്ഥിരമായി കാര്‍ഷിക കമ്മീഷനെ നിയമിക്കണം. കടക്കെണിയില്പ്പെട്ടതും പട്ടയം ലഭിക്കാത്തതുമായ കര്‍ഷകരുടെ പ്രശ്നങ്ങളും സര്‍ക്കാര്‍ പരിഹരിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നെല്‍കൃഷിയും മറ്റ് ഭക്ഷ്യവിളകളും വ്യാപകമാക്കുന്നതിന് നെല്‍വയല്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. കുട്ടനാട് പാക്കേജിന്റെ അവസ്ഥ പരിഹരിച്ച് കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന തരത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസഥാനത്തിന്റെ കാര്‍ഷിക വളര്‍ച്ച താഴോട്ട്പോയി. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കൃഷിയുടെ സംഭാവന ഗണ്യമായി കുറയുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."