കനാല്‍ തീരത്ത് കല്ലും മണ്ണും ഇറക്കിയിടുന്നത് ഭീഷണിയാകുന്നു
ആലപ്പുഴ: ചങ്ങനാശേരി റോഡിനു സമീപം കനാല്‍ തീരത്ത് കല്ലും മണ്ണും ഇറക്കിയിടുന്നത് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. എ.സി റോഡില്‍ കിടങ്ങറയ്ക്കും ഒന്നാങ്കരയ്ക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായി ലോറികളില്‍ കൊണ്ടുവന്ന് മണ്ണും കല്ലും ഇറക്കിയിടുന്നത്.
റോഡിനു സൈഡില്‍ ഇറക്കിയിട്ടിരിക്കുന്ന മണ്ണും കല്ലുകളും റോഡിലേക്കു കയറിക്കിടക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ റോഡിലേക്കു ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
എ.സി കനാലിനു സമീപം ഇത്തരത്തില്‍ ഇറക്കിയിടുന്ന കല്ലും മണ്ണും ഓഡര്‍ അനുസരിച്ച് വാഹന സൗകര്യം ഇല്ലാത്ത കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ദിവസേന നിരവധി ലോഡ് മണ്ണും കല്ലുമാണ് റോഡ് സൈഡുകളില്‍ ഇറക്കിയിടുന്നത്. പള്ളിക്കൂട്ടുമ്മ ജംഗ്ഷനിലും ഒന്നാങ്കര പാലത്തിനും ഇടയിലുമാണ് ഇത്തരത്തില്‍ വ്യാപകമായി മണ്ണും കല്ലുകളും ഇറക്കിയിട്ടിരിക്കുന്നത്.
എ.സി കനാലിനോട് ചേര്‍ത്ത് ഇറക്കിയിരിക്കുന്ന വസ്ഥുക്കള്‍ വളരെ വേഗം വള്ളത്തില്‍ കയറ്റുന്നതിനു വേണ്ടി പള്ളിക്കൂട്ടുമ്മയ്ക്കും ഒന്നാങ്കര ജംക് ഷനും ഇടയില്‍ കനാലിലേക്ക് ഇറക്കി പ്രത്യേകം സ്ലോപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. ലോഡുമായി എത്തുന്ന ടിപ്പര്‍ ലോറികള്‍ റോഡിനു കുറുകെ കിടന്നാണ് മണ്ണ് ഇറക്കുന്നത് ഇത് എ.സി റോഡിലെ വാഹന ഗതാഗതത്തിനു പലപ്പോഴും തടസം സൃഷ്ടിക്കാറുണ്ട്.
ഇത്തരത്തില്‍ ഇറക്കിയിടുന്ന വസ്ഥുകള്‍ ഓഡര്‍ അനുസരിച്ചാണ് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ എത്തിച്ചുകൊടുക്കുന്നത്. ഇങ്ങനെ റോഡു സൈഡില്‍ ഇറക്കിയിടുന്ന മണ്ണും കല്ലും ദിവസങ്ങളോളം റോഡരികില്‍ തന്നെ കിടക്കുന്നതാണ് പതിവ്. ഇത് കാല്‍നട യാത്രക്കാര്‍ക്കാരുടെയും വാഹനയാത്രക്കാര്‍ക്കാരുടെയും ജീവന് ഭീക്ഷണിയായി മാറിയിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ റോഡിനു സമീപം ഇറക്കിയിട്ടിരിക്കുന്ന മണ്ണില്‍ തട്ടി ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. റോഡരികില്‍ മണ്ണ് ഇറക്കുന്നത് തടയാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."