HOME
DETAILS
MAL
യാത്രക്കാരുടെ സുരക്ഷിതത്വം റയില്‍വേ ഉറപ്പുവരുത്തണമെന്ന്
backup
September 24 2016 | 03:09 AM
കൊല്ലം: റയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും റയില്‍വേയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി ബോഗികള്‍ മറിയാന്‍ ഇടയായത് അടക്കമുള്ള സംഭവങ്ങള്‍ റയില്‍വേയുടെ അനാസ്ഥമൂലവും കാലപ്പഴക്കം ചെന്ന റയില്പാളങ്ങള് മാറ്റി സ്ഥാപിക്കാത്തതു കാരണവുമാണ്. ഇക്കാര്യത്തില്‍ റയില്‍വേ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.ഇല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ജഗത്ജീവന്‍ ലാലിയും സെക്രട്ടറി സി.പി പ്രദീപും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."