'ദേവസ്വം ബോര്‍ഡില്‍ ഹിന്ദു എം.എല്‍.എമാരുടെ പ്രതിനിധി വേണം'
കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്ന ഹിന്ദു എം.എല്‍.എമാരുടെ പ്രതിനിധിയെ ഉടന്‍ നിയമിക്കണമെന്നു കോരളാ സ്റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര് ഷാജി ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ പ്രസിഡന്റും ഒരംഗവും മാത്രമായതിനാല്‍ ഭരണസ്തംഭനമാണുള്ളത്. ബോര്‍ഡില്‍ നടന്നുവരുന്ന അനാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തെ കടക്കെണിയിലാക്കുകയാണ്. നാനൂറില്‍പ്പരം ഒഴിവുകള്‍ നിലവിലുണ്ട്. ആശ്രിതനിയമന ലിസ്റ്റിലുള്ള നാല്‍പ്പതുപേര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെന്‍ഷനേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ദേവസ്വം പെന്‍ഷനേഴ്സ് സംഗമം അടുത്തമാസം ഒന്നിന് തിരുവനന്തപുരത്തുനടക്കും.
ദേവസ്വം ബോര്‍ഡ് സുമംഗലി കല്യാണ മണ്ഡപത്തില്‍ രാവിലെ 11ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ആനയറ ചന്ദ്രന്, എന്‍ നാരായണപിള്ള, ഈശ്വരന്‍പോറ്റി, നാരായണന്‍പോറ്റി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."