സാമൂഹികവിപത്തുകളെ തടയാന്‍ മനുഷ്യത്വം വളര്‍ത്തുക: സമദാനി
കോട്ടയ്ക്കല്‍: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമാസക്തിയെയും കുറ്റവാസനയേയും ചെറുക്കാന്‍ വ്യക്തിസംസ്കരണത്തിലും സാമൂഹികശിക്ഷണത്തിലും ഊന്നിക്കൊണ്ടുള്ള മനുഷ്യത്വം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് എം.പി അബ്ദുസമദ് സമദാനി. മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് മത-സാമൂഹിക-സാംസ്കാരിക സംഘടനകള്‍ മാത്രമല്ല, രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു പ്രവര്‍ത്തിക്കണം. 'ദ കംപാഷന്റെ' ആഭിമുഖ്യത്തില്‍ റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്‍ഡ് പ്രോഫറ്റിക് സ്റ്റഡീസില്‍ 'പ്രവാചകപാതയുടെ ഉത്തമ മാതൃക' എന്ന വിഷയത്തില്‍ നടന്ന സെമിനാറിന്റെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു സമദാനി. റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്‍ഡ് പ്രോഫറ്റിക് സ്റ്റഡീസ് പ്രസിഡന്റ് പി.പി അബ്ദുള്ള അധ്യക്ഷനായി. അബ്ദുല്‍ സലാം നിലമ്പൂര്‍, പി.പി മുഹമ്മദ് അബ്ദുല്‍ റഹ്മാന്, കെ ഫൈസല്‍ മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."