ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: കെ. രാജന് എം.എല്‍.എ
മങ്കട: ഇടതുപക്ഷത്തിന്റെ ജീവന് നിലപാടുകളാണെന്നും അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന് എം.എല്‍.എ പറഞ്ഞു.എ.ഐ.വൈ.എഫ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താല്‍ക്കാലിക നേട്ടങ്ങളുടെയും അന്യവര്‍ഗ ചിന്താഗതിയുടെയും ഭാഗമായി ചിലര്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നത് കൊണ്ടാണ് എ.ഐ.വൈ.എഫിന് ഇങ്ങിനെ പറയേണ്ടിവന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. ജില്ലാ സെക്രട്ടറി പി.ടി ഷറഫുദ്ദീന് റിപ്പോര്‍ട്ടും പ്രസിഡന്റ് എം.കെ മുഹമ്മദ് സലീം ഭാവിപ്രവര്‍ത്തന റിപ്പോര്‍ട്ടും ജോ.സെക്രട്ടറി പാലോട് മണികണ്ഠന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സി.പി.ഐ ജില്ലാസെക്രട്ടറി പി.പി സുനീര്‍, അജിത് കൊളാടി,പ്രൊഫ.പി ഗൗരി, അഡ്വ.പി.പി ബാലകൃഷ്ണന്, എം.എ അജയകുമാര്‍, സംസ്ഥാന ജോ.സെക്രട്ടറി പി. ഗവാസ്, അഡ്വ.കെ കെ സമദ് സംസാരിച്ചു. വൈകീട്ട് ഒ.എന്‍.വി നഗറില്‍ നടന്ന സാംസ്കാരിക സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി.അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ ബാബുരാജ് അധ്യക്ഷനായി. അജിത് കൊളാടി, അഡ്വ.രമേശന്‍നായര്‍, സാഹിറ കുറ്റിപ്പുറം, കെ. ഗോപാലന്‍മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."