സെമിനാറും അനുമോദന യോഗവും
താമരശ്ശേരി: പൂനൂര്‍ ഞാറപ്പൊയില്‍ മഹല്ലിലെ പ്രവാസികളുടെ കൂട്ടായ്മയായ ഞാറപ്പൊയില്‍ മഹല്ല് പ്രവാസി അസോസിയേഷന്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസും അനുമോദന യോഗവും സംഘടിപ്പിച്ചു.
പ്രവാസി കുടുംബാംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം ഈവര്‍ഷം എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ഷഹല്‍ ലത്തീഫിന് സമ്മാനിച്ചു. 38 വര്‍ഷക്കാലമായി മഹല്ല് പള്ളിയില്‍ സേവനം ചെയ്തുവരുന്ന ബിച്ചിക്കോയ മുസ്‌ലിയാരെ സേവനപുരസ്‌കാരം നല്‍കി ആദരിച്ചു. വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസ് വാര്‍ഡ്‌മെമ്പര്‍ നഫീസ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റണ്ട് ഡോ. എന്‍.പി ജമാല്‍ അധ്യക്ഷനായി. സലാം ഓമശേരി ക്ലാസെടുത്തു.
മഹല്ല് കമ്മിറ്റിയുടെ ബില്‍ഡിങ് നിര്‍മാണ ഫണ്ടണ്ടിലേക്കുള്ള പ്രവാസി അസോസിയേഷന്റെ മൂന്നാം ഗഡു മഹല്ല് ട്രഷറര്‍ മെഹബൂബ് അലി പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ടന്റ് ഡോ. എന്‍.പി ജമാലില്‍നിന്ന് ഏറ്റുവാങ്ങി. അബ്ദുറഹിമാന്‍, കരീം, ലൗലി ഷൂക്കൂര്‍, യു.കെ മുഹമ്മദ്, വി.എം അനസ്, യു.കെ അബ്ദുറഹിമാന്‍ ജംഷീര്‍ കുഞ്ഞാവ, സൈഫുദ്ദീന്‍ സംസാരിച്ചു. ഷമീം കെ. ഷാന്‍, സലീം കക്കാട്ടുമ്മല്‍, കെ.കെ ഹാരിസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."