HOME
DETAILS

മുസിരിസ് പൈതൃക പദ്ധതി യു.ഡി.എഫ് ഭരണത്തില്‍ ദിശമാറി: മന്ത്രി ഡോ. തോമസ് ഐസക്

  
backup
September 24 2016 | 22:09 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%81

 

കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തില്‍ ദിശമാറിയെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് തുടക്കം കുറിച്ച മുസിരിസ് പദ്ധതി പ്രദേശമായ കോട്ടപ്പുറം കോട്ട ഡച്ച് അംബാസഡര്‍ അല്‍ഫോണ്‍സ് സ്‌റ്റേലിങ്ക്, സംസ്ഥാന ടൂറിസം മന്ത്രി എ.സി മൊയ്തീന്‍, അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ എന്നിവരോടൊപ്പം സന്ദര്‍ശിച്ച ശേഷം പത്രപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി നടത്തിപ്പില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് കോടികള്‍ ചിലവഴിച്ച് കെ.കെ.ടി.എം കോളജ് ഗ്രൗണ്ടിലും, മറ്റും പണിതുയര്‍ത്തിയ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പാഴ് വേലയാണ്, ഇതൊന്നുമായിരുന്നില്ല മുസിരിസ് പദ്ധതി. പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത് ആരംഭിച്ച മ്യൂസിയങ്ങള്‍ ഒന്നും പോലും ഉദ്ദേശിച്ച ഗുണ നിലവാരത്തിലുള്ളതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാമായിരുന്ന പദ്ധതിയാണ് ഇത്. എന്നാല്‍ പദ്ധതിയുടെ ഒന്നാംഘട്ട മെന്ന നിലയില്‍ രാഷ്ട്രപതിയെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. ഒട്ടും സംശയം വേണ്ട പദ്ധതിയിലെ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകും. എത്രയും വേഗം പദ്ധതിയുടെ ദിശാബോധം വീണ്ടെടുക്കയും, ജനകീയ മുഖം വീണ്ടെടുക്കുകയുമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടങ്ങിയതായും അടുത്തഘട്ടം എത്രയും വേഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉച്ചയോടെ എത്തിയ മന്ത്രിമാരെയും, ഡച്ച് അംബാസിഡറിനെയും സ്ഥലം എം.എല്‍.എ അഡ്വ. വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കോട്ടയിലെ ഉദ്ഘനന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി മന്ത്രിയും സംഘവും ആശയവിനിമയം നടത്തി. മുസിരിസ് പൈതൃക പദ്ധതി കണ്‍സള്‍ട്ടന്റ് ബെന്നി കുര്യാക്കോസ്, ഹേമചന്ദ്രന്‍, മുസിരിസ് സ്‌പെഷ്യല്‍ ഓഫിസര്‍ ഷൈന്‍, പുരാവസ്തു ഗവേഷണ വകുപ്പ് തലവന്‍ ഡോ. ഹേമചന്ദ്രന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  12 days ago
No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago