മുസ്‌ലിംലീഗ് മതേതരത്വവും മതവിശ്വാസവും ഉയര്‍ത്തിപിടിച്ച പാര്‍ട്ടി: പി.കെ കുഞ്ഞാലിക്കുട്ടി
തൃശൂര്‍: മതേതരത്വവും മതവിശ്വാസവും ഒരുപോലെ ഉയര്‍ത്തിപിടിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി തൃശൂര്‍ മുണ്ടശേരി ഹാളില്‍ നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദവും ഫാസിസവും രാജ്യത്ത് വലിയ ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. ഇതിനെ രണ്ടിനെയും ഒരുപോലെ നേരിടേണ്ട സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. വിട്ടുവീഴ്ചയില്ലാതെ തീവ്രവാദത്തെയും ഫാസിസത്തെയും എതിര്‍ക്കേണ്ട ചുമതല യുവജനങ്ങള്‍ ഏറ്റെടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് ജയിച്ചെങ്കിലും മുന്നണി തോറ്റു. അതുകൊണ്ട് നമ്മള്‍ പ്രതിപക്ഷത്തായി. പ്രതിപക്ഷത്താണെങ്കിലും മുസ്‌ലിംലീഗ് അന്തസായിട്ടാണ് ഇരിക്കുന്നത്. ചില സമയങ്ങളില്‍ ഭരണം ഇല്ലാതിരിക്കുന്നതാണ് നല്ലത്. പ്രതിപക്ഷത്താവുമ്പോള്‍ എല്ലാവര്‍ക്കുമൊരു ഊര്‍ജമുണ്ടാകും. യൂത്ത് ലീഗിനെല്ലാം അതിന്റെ ഊര്‍ജം കാണാനുണ്ട്. ഇടതുഭരണം അനുദിനം മോശമായി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഭരണകാലത്ത് നമ്മള്‍ ജനങ്ങള്‍ക്ക് നല്‍കിയ വലിയൊരു വികസന പാഠമുണ്ട്. അതുകൊണ്ട് വരുംകാലങ്ങളിലും സംസ്ഥാനത്ത് രാജ്യത്ത് വലിയ വികസനം കൊണ്ടുവരാനും അഭിമാനം കാക്കാനും നമുക്ക് കഴിയുമെന്നും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാനും വികസനം നടപ്പിലാക്കാനും കഴിയുന്ന മുസ്‌ലിംലീഗിനെപോലെ മറ്റൊരു പാര്‍ട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് പി.എം അബ്ദുള്‍കരീം അധ്യക്ഷനായി.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന്‍, ട്രഷറര്‍ എം.പി കുഞ്ഞിക്കോയ തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എം.എ സമദ്, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ ഷാഹുല്‍ഹമീദ്, പ്രവാസിലീഗ് സംസ്ഥാന സെക്രട്ടറി ജലില്‍ വലിയകത്ത്, ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി എം.ജി രാജീവ്, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എ ഹാറൂണ്‍റഷീദ്, പി.എം അമീര്‍, സെക്രട്ടറിമാരായ പി.കെ ഷാഹുല്‍ഹമീദ്, അഡ്വ. വി.എം മുഹമ്മദ് ഗസാലി, എം.എ റഷീദ്, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആഷിക് കടവല്ലൂര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എ അബ്ദുള്‍സലാം, പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷറഫലി, ദലിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.എ അബ്ദുട്ടി ഹാജി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.എം സനൗഫല്‍, ഗഫൂര്‍ കടങ്ങോട്, ജില്ലാ സെക്രട്ടറി ആര്‍.എം മനാഫ്, ജിദ്ദ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.യു ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഫ്‌സല്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മുഹമ്മദ് യൂസഫ് പടിയത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."