ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു
രാജാക്കാട്: സേനാപതി അരിവിളംചാലില്‍ വിടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് മൂന്നു പവന്റെ സ്വര്‍ണമാല കവര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ തേവര്‍കുന്നേല്‍ ഷാജുവിന്റെ വീട്ടിലായിരുന്നു മോഷണം.
അടുക്കളയുടെ വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ഷാജുവിന്റെ ഭാര്യ സിനിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ശബ്ദം കേട്ട് ഉറക്കമെഴുന്നേറ്റ വീട്ടമ്മ ആയുധധാരിയായ മോഷ്ടാവിനെ കാണുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു.
ഷാജു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. മാതാവും ഭാര്യയും മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.
പരാതിയെത്തുടര്‍ന്ന് ശാന്തന്‍പാറ പൊലിസ് സ്ഥലത്ത് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."