അപ്രോച്ച് റോഡ് ആയില്ല; നോക്കുകുത്തിയായി മാരിയില്‍ കടവ് പാലം
തൊടുപുഴ: പാലം പണി പൂര്‍ത്തിയാക്കിയിട്ടും അപ്രോച്ച് റോഡ് വൈകുന്നതിനാല്‍ മാരിയില്‍ കലുങ്ക് പാലം നോക്കുകുത്തിയാകുന്നു.
ഇരുഭാഗത്തെയും സ്ഥലം ഉടമകള്‍ വിലസംബന്ധിച്ച് തര്‍ക്കം ഉന്നയിക്കുന്നത് അപ്രോച്ച്‌റോഡിന് തടസമായി നില്‍ക്കുമ്പോള്‍ പരിഹാരം കാണേണ്ട അധികാരികള്‍ ഉണരുന്നുമില്ല.
അഞ്ചുകോടി രൂപ ചെലവിട്ടാണ് തൊടുപുഴ നഗരസഭയുടെ 23, 27 വാര്‍ഡുകളെ ബന്ധിപ്പിച്ച് മാരിയില്‍കടവില്‍ പൊതുമരാമത്ത്‌വകുപ്പ് പാലം പൂര്‍ത്തിയാക്കിയത്. അപ്രോച്ച്‌റോഡ് പൂര്‍ത്തിയായാല്‍, മൂലമറ്റം, ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഈ പാലത്തിലൂടെ കാഞ്ഞിരമറ്റത്ത് എത്തി തെക്കുംഭാഗം, അഞ്ചിരി, ആനക്കയം എന്നിവിടങ്ങളിലേക്ക് പോകാന്‍ കഴിയും. അതുപോലെ മുവാറ്റുപുഴ, കരിമണ്ണൂര്‍ ഭാഗത്തു നിന്നുള്ളവര്‍ക്ക് മങ്ങാട്ടുകവല കൂടി കാഞ്ഞിരമറ്റത്തെത്തി പാലത്തിലൂടെ മൂലമറ്റം റോഡിലുംപ്രവേശിക്കാം. കാഞ്ഞിരമറ്റം ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് മൂലമറ്റം റോഡില്‍ പ്രവേശിക്കാന്‍ മൂപ്പില്‍ക്കടവ് ബൈപാസ് പാലം ഉണ്ടെങ്കിലും ഇവിടെ പലപ്പോഴും വന്‍ഗതാഗതക്കുരുക്കുണ്ട്. മാരിയില്‍ക്കടവ് പാലത്തിന്റെ അപ്രോച്ച്‌റോഡ് പൂര്‍ത്തിയാക്കി തുറന്നു കൊടുത്താല്‍ മൂപ്പില്‍ക്കടവ് ബൈപാസ് ഭാഗത്തെയും ഗതാഗതക്കുരുക്കിന് പരിഹാരമാവും.
നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തെ തുടര്‍ന്ന് 2013 ലാണ് മാരിയില്‍ക്കടവ്-കാഞ്ഞിരമറ്റം പാലം നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ പാലത്തിന്റെ ഇരുഭാഗത്തുമുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് കൂടി മാത്രമേ അപ്രോച്ച് റോഡ് സാധ്യമാവുമായിരുന്നുള്ളൂ. സ്ഥലവിലയെ ചൊല്ലി സ്ഥലമുടമകള്‍ തര്‍ക്കം ഉന്നയിക്കുകയായിരുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും സ്ഥലവില സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പി ജെ ജോസഫ് എംഎല്‍എ യും കലക്ടറും പങ്കെടുത്ത ചര്‍ച്ചയില്‍ സ്ഥലത്തിന് വില ലഭ്യമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷമേ പണം കൈമാറാന്‍ കഴിയൂവെന്ന യോഗതീരുമാനം സ്ഥലം ഉടമകള്‍ അംഗീകരിച്ചില്ല. ഇതോടെ അപ്രോച്ച്‌റോഡ് നിര്‍മ്മാണം വഴിമുട്ടി. ഭൂമിവിലയെക്കുറിച്ചും പണം കൈമാറുന്നത് സംബന്ധിച്ചും വ്യക്തമായ ഉറപ്പില്ലാതെ സ്ഥലം കൈമാറില്ലെന്ന നിലപാടിലാണ് സ്ഥലം ഉടമകള്‍.
ഉടനെ ഇതിന് പരിഹാരമാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അപ്രോച്ച്‌റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫയല്‍ കളക്‌ട്രേറ്റില്‍ തയാറായി വരികയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പൊതുആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് തടസം നേരിടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."