HOME
DETAILS

പശുവിന്റെ കുത്തേറ്റ് മരണം: മികച്ച ചികിത്സ നല്‍കിയിരുന്നതായി വകുപ്പ് മേധാവി

  
backup
September 25 2016 | 01:09 AM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3



തിരുവനന്തപുരം: പശുവിന്റെ കുത്തേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെടുമങ്ങാട് പുലിപ്പാറ കൈലാസത്തില്‍ രവീന്ദ്രന് (63) മികച്ച ചികിത്സ നല്‍കിയിരുന്നതായി സര്‍ജറി വിഭാഗം മേധാവി. ആശുപത്രി രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, അനസ്തീഷ്യ, ഹെമറ്റോളജി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് രവീന്ദ്രന്റെ ചികിത്സകള്‍ നിയന്ത്രിച്ചത്. കുത്തേറ്റ ഭാഗത്തുണ്ടായ ആഴത്തിലുള്ള മുറിവും രക്തസ്രാവവും അണുബാധയും ഇതിനെത്തുണ്ടായ ഹൃദസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പോസ്റ്റുമോര്‍ട്ടവും നടത്തി.
ഈ മാസം അഞ്ചാം തീയതി വൈകുന്നേരമാണ് രവീന്ദ്രന് പശുവിന്റെ കുത്തേറ്റത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് അന്ന് രാത്രി 8.45 ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അദ്ദേഹത്തെ കൊണ്ടുവരികയും പരിശോധനയില്‍ ഇടത്തേ തുടയില്‍ ആഴത്തില്‍ മുറിവേറ്റതായും കണ്ടെത്തി.
തുടര്‍പരിശോധനയില്‍ രോഗിയുടെ ഇടത്തേ കാലിന്റെ മുറിവിന് താഴെയായി രക്തയോട്ടം നിലച്ചതായി തിരിച്ചറിഞ്ഞു. രോഗിയെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. ആറാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് രോഗിക്ക് ശസ്ത്രക്രിയ നടത്തി ചതഞ്ഞരഞ്ഞ രക്തക്കുഴലിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത് തുന്നിച്ചേര്‍ത്തു. ഇങ്ങനെ തുന്നിച്ചേര്‍ത്ത കാലില്‍ നിര്‍ക്കെട്ടുണ്ടായി രക്തയോട്ടം തടസപ്പെടാതിരിക്കാനായി അതേ കാലില്‍ മുട്ടിന് താഴെ മറ്റൊരു ശസ്ത്രക്രിയയും നടത്തുകയുണ്ടായി.
22ാം തീയതി രാവിലെ 11.30ന് രോഗിക്ക് അമിതമായ രക്തസ്രാവമുണ്ടാകുകയും ഇത് ഹൃദയ സ്തംഭനത്തിലേക്ക്
നയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പരിശോധനയില്‍ തുന്നിച്ചേര്‍ത്ത രക്ത ധമനികളില്‍ അണുബാധയുണ്ടായതായും ഇതുമൂലം തുന്നല്‍ വിട്ടുപോയതായും മനസിലായി. പെട്ടന്നുണ്ടായ ഇടപെടല്‍ മൂലം രക്തസ്രാവം നിയന്ത്രിക്കാനും ഹൃദയമിടിപ്പ് പുന:സ്ഥാപിക്കാനും കഴിഞ്ഞു.
തുടര്‍ന്ന് രോഗിയെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജീവന്‍ രക്ഷാ മരുന്നുകളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമവും നടത്തിയെങ്കിലും വൈകുന്നേരം അഞ്ചു മണിയോടെ നില ഗുരുതരമാകുകയും രവീന്ദ്രന്‍ മരണമടയുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago