HOME
DETAILS

പെണ്‍വാണിഭ സംഘങ്ങള്‍ നെടുമ്പാശ്ശേരിയില്‍ കൂടുകൂട്ടുന്നു

  
backup
September 25 2016 | 20:09 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%ad-%e0%b4%b8%e0%b4%82%e0%b4%98%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%9f


നെടുമ്പാശ്ശേരി: പെണ്‍വാണിഭ സംഘങ്ങള്‍ നെടുമ്പാശ്ശേരിയില്‍ കൂടുകൂട്ടുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാധ്യതകളാണ് ഇത്തരം സംഘങ്ങള്‍ നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മൂന്ന് വന്‍ പെണ്‍വാണിഭ സംഘങ്ങളാണ് നെടുമ്പാശ്ശേരിയില്‍ പിടിയിലായത്. മറ്റ് ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ വീടുകളും ഫ്‌ലാറ്റുകളും വാടകക്കെടുത്താണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടിന്‍ പുറങ്ങളില്‍ പോലും നിരവധി ആളുകള്‍ പുതുതായി പുറമെ നിന്നും താമസക്കാരായി എത്തുന്നുണ്ട്. ഇവരെ കുറിച്ച് അയല്‍വാസികള്‍ക്കോ വീട്ടുടമസ്ഥനോ പോലും കൃത്യമായ വിവരം ഉണ്ടായിരിക്കില്ല.
വിമാനത്താവളത്തിനടുത്ത് മൂഴിയാലില്‍ ബില്‍ഡിംഗ് വാടകക്കെടുത്ത് 'മാര്‍വല്‍ ഹോളിഡെയ്‌സ് ' എന്ന പേരില്‍ നക്ഷത്ര വേശ്യാലയം നടത്തിവന്ന സംഘം 2015 മെയ് മാസത്തില്‍ നെടുമ്പാശ്ശേരി സി.ഐയുടെ പിടിയിലായിരുന്നു. പ്രമുഖ സീരിയല്‍ നടികള്‍ ഉള്‍പ്പെടെ സംഘത്തിലെ കണ്ണികളായി പ്രവര്‍ത്തിച്ചതായി വിവരം ഉണ്ടായിരുന്നെങ്കിലും ഈ കേസിന്റെ അന്വേഷണം പിന്നീട് കാര്യമായി മുന്നോട്ട് നീങ്ങിയില്ല.
രണ്ട് സ്ത്രീകള്‍ അടക്കം ആറ് പേരാണ് ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്നത്. കഴിഞ്ഞ നവംബറില്‍ 'ഓപറേഷന്‍ ബിഗ് ഡാഡി' എന്ന പേരില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ചുംബന സമര നേതാവ് രാഹുല്‍പശുപാലന്‍, ഇയാളുടെ ഭാര്യയും പ്രമുഖ മോഡലുമായ രശ്മി നായര്‍ എന്നിവര്‍ അടങ്ങുന്ന പെണ്‍വാണിഭ സംഘവും  നെടുമ്പാശ്ശേരിയില്‍ നിന്നും പിടിയിലായിരുന്നു. കുപ്രസിദ്ധ സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണികളായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം പറമ്പുശ്ശേരിയിലെ വാടക വീട്ടില്‍ നിന്നും ആറംഗ സംഘമാണ് പൊലിസിന്റെ വലയിലായത്. പുട്ടുപൊടി ബിസിനസിന് എന്ന പേരിലാണ് ഇവര്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്.
പൊടി വില്‍പനയ്ക്ക് എന്ന പേരില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പോലും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ സംഘം പെണ്‍വാണിഭം നടത്തിവന്നിരുന്നത്. ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് നെടുമ്പാശ്ശേരിയില്‍ പിടിയിലായ എല്ലാ സംഘങ്ങളും ഇരകളെ കണ്ടെത്തിയിരുന്നത്. രണ്ട് കേസുകളിലെ നടത്തിപ്പുകാര്‍ സ്വന്തം ഭാര്യയുടെ തന്നെ അശ്ലീല ഫോട്ടോകള്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുത്താണ് ഇടപാട് ഉറപ്പിച്ചിരുന്നത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അന്യസംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇത്തരത്തില്‍ ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും വിമാന മാര്‍ഗ്ഗം എത്തിക്കുന്ന കോളേജ് വിദ്യാര്‍ഥിനികള്‍ അടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് രാവിലെ എത്തി വൈകീട്ട് തന്നെ മടങ്ങി പോകാന്‍ സൗകര്യം ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പെണ്‍വാണിഭ സംഘങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്ത്രീകളെ വിദേശത്തേക്ക് കയറ്റിയയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അങ്കമാലി,ആലുവ, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ചില ട്രാവല്‍ ഏജന്‍സികളെയും പോലീസ് നിരീക്ഷിച്ചിരുന്നു.എന്നാല്‍ പലപ്പോഴും പിടിയിലാകുന്ന പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് നിരക്ഷരരും ദരിദ്രരുമായ യുവതികളെ വീട്ടുജോലിക്ക് എന്ന പേരില്‍ വിദേശത്തേക്ക് കടത്താന്‍ കേരളത്തില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago