റബര്‍ വിലത്തകര്‍ച്ച പരിഹരിക്കണമെന്ന്
ഉടുമ്പന്നൂര്‍: റബറിന്റെ വിലത്തകര്‍ച്ചയ്ക്കു പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷകസംഘം കരിമണ്ണൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. റബര്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കണമെന്നും റോഡുകള്‍ റബറൈസ് ചെയ്യണമെന്നും ലാറ്റക്സ് ഉപയോഗിച്ച് കൂടുതല്‍ മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഉടുമ്പന്നൂര്‍ റോസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍.വി ബേബി ഉദ്ഘാടനം ചെയ്തു. കെ.ആര് ഗോപാലന് അധ്യക്ഷനായി. പി.എസ് ഗോപി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി.പി ചന്ദ്രന് സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എന്‍ സദാനന്ദന്, ജില്ലാ കമ്മിറ്റിയംഗം പി.ഡി സുമോന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.ആര് ഗോപാലന് (പ്രസിഡന്റ്), സി.ജെ ചാക്കോ, എ.ജെ ജോസ് (വൈസ് പ്രസിഡന്റുമാര്‍), പി.എസ് ഗോപി (സെക്രട്ടറി), അഡ്വ. ജി സുരേഷ്കുമാര്‍, ബിനു മുണ്ടങ്കാവില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ടി.യു പൗലോസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."