എം.പിയ്ക്കും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയതിന്റെ പേരിലാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന്
ചെറുതോണി: ഈ മാസം 29 ന് ദേവികുളം ആര്‍.ഡി.ഒ ഓഫിസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് ജോയ്‌സ് ജോര്‍ജ് എം.പിയ്ക്കും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് നല്‍കിയതിന്റെ പേരിലാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി വര്‍ഗീസ്, സെക്രട്ടറി എന്‍.വി ബേബി എന്നിവര്‍ പറഞ്ഞു.
നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവികുളം താലൂക്കിലെ അഞ്ച് വില്ലേജുകളിലെ കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെയാണ് ആര്‍ഡിഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. കര്‍ഷകര്‍ നട്ടു വളര്‍ത്തുന്ന 28 ഇനം മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിനും നിര്‍മ്മാണ മേഖലയില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അനധികൃത ഇടപെടലിനെതിരെയുമാണ് കര്‍ഷക സമരം.
ദേവികുളം താലൂക്കിലെ ഭവന - കെട്ടിട നിര്‍മാണം ഉള്‍പ്പടെയുള്ള മേഖലകളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ഉദ്യോഗസ്ഥ നീക്കം. കര്‍ഷക സംഘം സമരത്തെ രാഷ്ട്രീയവത്ക്കരിക്കാനും വഴിതിരിച്ചുവിടാനുമുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."