നെയ്യാര്‍ മേള കൊടിയിറങ്ങി
നെയ്യാറ്റിന്‍കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നെയ്യാര്‍ മേള കൊടിയിറങ്ങി.
സമാപനദിവസമായ ഇന്നലെ വൈകുന്നേരം നാലിന് കാഞ്ചി കാമകോടി പീഠ ആസ്ഥാന വിദ്വാന്‍ ബാലുശ്ശേരി കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ വാദ്യകലാനിധി മേള കലാരത്‌ന ശ്രീ. കലാഭാരതി രാജീവും സംഘവും അവതരിപ്പിക്കുന്ന 'മേളവൈശിഷ്ട്യം' (കേളികൊട്ട്) അരങ്ങേറി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശന മത്സരം നടന്നു.
നെയ്യാറ്റിന്‍കര ഷൈനി കളരി സംഘം ഒന്നാം സ്ഥാനവും പൂജപ്പുര മാരുതി കളരി സംഘം രണ്ടാം സ്ഥാനവും കാട്ടാക്കട സ്റ്റാര്‍ കളരി സംഘം മൂന്നാം സ്ഥാനവും, മാരായമുട്ടം എന്‍.എസ് കളരി സംഘം നാലാം സ്ഥാനവും നേടി. വ്യക്തിഗത പ്രകടനത്തില്‍ മാരുതി കളരി സംഘത്തിലെ വിശാഖും കളരി ഗുരുക്കളായി ഷൈനി കളരി സംഘത്തിലെ ബാബു ആശാനും തെരെഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ ഒമ്പതിനാണ് മേളയ്ക്ക് തിരി തെളിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ നെയ്യാറ്റിന്‍കരയും വേദിയായതാണ് മേളയുടെ മുഖ്യസവിശേഷതകളിലൊന്ന്. നെയ്യാറ്റിന്‍കരയിലെ വിവിധ സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ മുതലായവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മേളയില്‍ ഇക്കുറിയും വൈവിധ്യമാര്‍ന്ന നിരവധി ഇനങ്ങള്‍ ഉള്‍പ്പെട്ടു.
മേള സന്ദര്‍ശിക്കാനും സായാഹ്നങ്ങളിലെ കലാവിരുന്നുകള്‍ ആസ്വദിക്കാനും തുടക്കം മുതല്‍ നല്ല തിരക്കായിരുന്നു. നെയ്യാറിന്റെ സാംസ്‌കാരികോത്സവമായി മാറിയ മേള ജനങ്ങള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."