ഐ.ടി ജീവനക്കാരി താമസസ്ഥലത്തെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍
കഴക്കൂട്ടം: ഐ.ടി ജീവനക്കാരിയെ താമസസസ്ഥലത്തെ ടെറസിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഈഞ്ചപ്പാറ കൂടല്‍ പുത്തന്‍പറമ്പില്‍ പ്രഭാകരന്റെയും വിമലയുടെയും മകള്‍ ആശാ വി.പി (36) യെയാണ് ടെക്‌നോപാര്‍ക്ക് പള്ളിനടക്കു സമീപം വാടക വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ചു മാസമായി ആശയും ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന മറ്റു പത്തോളം പേരും പള്ളിനടയിലെ ശശി ഭവന്‍ എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ശനിയും ഞായറും പ്രവര്‍ത്തിദിനം അല്ലാത്തതിനാല്‍ കൂടെ താമസിക്കുന്ന ഭൂരിഭാഗംപേരും സ്വന്തം വീടുകളില്‍ പോയിരുന്നു.
ഇന്നലെ രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ആശ ടെറസില്‍ കിടക്കുന്നത് കണ്ടത്. സ്ഥിരമായി യോഗ ചെയ്യാറുള്ളതിനാല്‍ അങ്ങനെ കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ മഴ പെയ്തിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുകയാണെന്ന് അറിഞ്ഞത്.
സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്നും ആത്മഹത്യാ കുറുപ്പും ഇന്‍സുലിന്‍ മരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ടെക്‌നോപാര്‍ക്ക് അസി. കമ്മിഷണര്‍ എ. പ്രമോദകുമാര്‍ സി.ഐ, സി.അജയ്കുമാര്‍,എസ്.ഐ.വി. ദിവിന്‍,അഡി.എസ് ഐ,സീതാറാം, പിങ്ക് പെട്രോളിംഗ് അസിസ്റ്റന്റ് എസ് ഐ.ഷാമീ ബീഗം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."