സോണി ബി. തെങ്ങമം യുവതലമുറയ്ക്ക് മാതൃക: ജി.എസ് .ജയലാല്‍
കൊല്ലം: വിദ്യാര്‍ഥി യുവജന നേതാവായിരുന്ന സോണി ബി. തെങ്ങമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് മാതൃകയാണെന്ന് ജി എസ് ജയലാല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച സോണി ബി. തെങ്ങമം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് ദേശീയ ജനറല്‍സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ സാര്‍വ്വദേശീയ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍
അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.
ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് വലിയ വിലകല്‍പിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ജഗത് ജീവന്‍ ലാലി അധ്യക്ഷനായി. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ആര്‍ രാജേന്ദ്രന്‍, എ.ഐവൈ.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍ സജിലാല്‍, സി.പി.ഐ സിറ്റികമ്മിറ്റി സെക്രട്ടറി ആര്‍ വിജയകുമാര്‍, എ.ഐ.വൈ.എഫ് ജില്ലാസെക്രട്ടറി സി.പി പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."