കൃഷിക്കാവശ്യമായ വെള്ളം തുറന്ന് വിടുന്നതിന് നടപടി സ്വീകരിക്കണമെന്ന്
മണലൂര്‍: ഏനാമാക്കല്‍ റെഗുലേറ്ററുകള്‍ പൂര്‍ണമായും അടച്ച് ചിമ്മിണി ഡാമില്‍ നിന്ന് കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ വെള്ളം തുറന്ന് വിടുന്നതിന് ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കര്‍ഷക സംഘം മണലൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നാല്‍ നെല്‍കൃഷിയും കരകൃഷിയും സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. ജില്ലാ ജോ: സെക്രട്ടറി എ.എസ് കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എന്‍ സുര്‍ജിത്ത് അധ്യക്ഷനായി.ടി.വി ഹരിദാസന്, പി.വി രവീന്ദ്രന്, കയ്യുമ്മ ടീച്ചര്‍, കെ.കെ രഘുനാഥന്, പി.എ രമേശന്, കെ.ആര് പ്രഭാശങ്കര്‍, ലതി വേണുഗോപാല്‍, ശ്രീകുമാര്‍ വാക, ജിയോ ഫോക്സ്, ബാബു ആന്റണി, ശാന്ത ചന്ദ്രന്, കെ.പി അലി, എന്‍.ആര്.എസ് ബാബു എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്ന പ്രവര്ത്തകന് വി.എ നാരായണന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. ഏരിയാ കമ്മിറ്റി ഭാരവാഹികള്‍: സെക്രട്ടറി വി.എന്‍ സുര്‍ജിത്ത്, പ്രസിഡന്റ് കെ.പി ആലി, ട്രഷറര്‍ ശ്രീകുമാര്വാക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."