HOME
DETAILS
MAL
വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടി നിര്‍ത്തണം
backup
September 25 2016 | 23:09 PM
കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്തധികൃതരും പൊലിസും ചേര്‍ന്ന് ഉപ്പള ടൗണില്‍ വഴിയോര കച്ചവടക്കാരുടെ ജീവിതമാര്‍ഗമായ പെട്ടിക്കടകള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് പൊളിച്ച് നീക്കിയ നടപടിയില്‍ വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു മംഗല്‍പാടിയില്‍ പഞ്ചായത്ത് വഴിയോര വ്യാപാര കച്ചവട തൊഴില്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ട്രാഫിക് പരിഷ്‌ക്കരണത്തിന് ആവശ്യമായ മാറ്റം വരുത്താന്‍ പെട്ടിക്കടക്കാരെ മാത്രം ദ്രോഹിക്കുന്ന നിലപാട് അധികൃതര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുള്ള അധ്യക്ഷനായി. യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍ ദിനേശന്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.ആര്‍ ദിനേശന്‍, കമലാക്ഷ, വാസു കുമ്പള, കമലാക്ഷ കുമ്പള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."