തൃക്കരിപ്പൂരില്‍ ഇ.കെ നായനാര്‍ ഫുട്‌ബോള്‍ അക്കാദമി രൂപീകരിച്ചു
തൃക്കരിപ്പൂര്‍: കായിക പ്രതിഭകള്‍ക്കായി തൃക്കരിപ്പൂരില്‍ ഇ.കെ നായനാര്‍ ഫുട്‌ബോള്‍ അക്കാദമി. സി.പി.എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇ.കെ നായനാര്‍ സ്മാരക ഫുട്‌ബോള്‍ അക്കാദമി രൂപീകരിച്ചത്. ദേശീയ ടീമിലേക്കും ഒരു ഡസനിലേറെ പ്രൊഫഷനല്‍ ക്ലബ്ബുകളിലുമായി തൃക്കരിപ്പൂരില്‍ നിന്നും നിരവധി പേര്‍ കളിക്കുന്നുണ്ട്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ എം സുരേഷും മുഹമ്മദ് റാഫിയും തൃക്കരിപ്പൂരിലെ കളി മൈതാനങ്ങളില്‍ നിന്നാണ് ദേശീയ ടീമിലെത്തിയത്. കാല്‍പന്തു കളിയിലെ മലബാറിലെ പ്രധാന കേന്ദ്രമായ തൃക്കരിപ്പൂരില്‍ പുതിയ തലമുറയെ കളിയില്‍ സജ്ജരാക്കാനാണ് മുന്‍ മുഖ്യമന്ത്രിയുടെ നാമദേയത്തില്‍ അക്കാദമിക്ക് തുടക്കം കുറിക്കുന്നത്. പത്ത് വയസ്സിന് മുകളില്‍ പ്രായമുളള കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ കോച്ചിങ് ക്യാംപ് ആരംഭിക്കും. ഫുട്‌ബോള്‍ അക്കാദമി രൂപീകരണം മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ, ടി.പി ഗോവിന്ദന്‍, എം.ടി.പി അബ്ദുള്‍ ഖാദര്‍, കെ ഭാസ്‌കരന്‍, എം സുരേഷ്, പി കുഞ്ഞികൃഷ്ണന്‍, വി.പി.പി അബ്ദുള്‍ ഖാദര്‍, വളപട്ടണം റഷീദ് സംസാരിച്ചു. എം രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടി ബാലകൃഷണന്‍ (പ്രസിഡന്റ്), കെ.വി ബാബു (വൈസ് പ്രസിഡന്റ്) എം രാമചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി) ടി.വി ഗോപാലകൃഷ്ണന്‍ (വര്‍ക്കിങ് സെക്രട്ടറി), പി മോഹനന്‍ (ജോയിന്റ് സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."