മലബാര്‍ പ്രൈവറ്റ് ഐ.ടി.ഐ കെട്ടിടോദ്ഘാടനം
നരിക്കുനി: മലബാര്‍ ഐ.ടി.ഐയുടെ കെട്ടിടോദ്ഘാടനം കേരള തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ചെമ്പക്കുന്ന് മലബാര്‍ കാംപസില്‍ നിര്‍വഹിച്ചു. തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യപുരോഗതിക്കു മുതല്കൂട്ടാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കു ഗവണ്മെന്റ് എല്ലാ വിധ പ്രോത്സാഹനവും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍ ആധ്യക്ഷനായി. ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. ജമീല, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി. ഷക്കീല ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി ശോഭന, വാര്‍ഡ് മെമ്പര്‍ പി.കെ ജിഷ, കെ. അബൂബക്കര്‍ ഹാജി, ടി. കുഞ്ഞബ്ദുല്ല ഹാജി, വി.കെ മോഹനന്, എന്‍.എ ശേഖരന്, കെ. സുഗതന്, എം.ടി അബ്ദുല്‍ ഗഫൂര്‍, ടി.കെ സത്യന് മാസ്റ്റര്‍, കെ.ആര് ശ്രീനിവാസന് നായര്‍, കെ. അറുമുഖന്, പ്രിന്‍സിപ്പല്‍ ബിജേഷ് വി.ബി, കെ.പി ആലിക്കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. അഡ്വ. കെ. അബ്ദുറഹ്മാന്, പി.കെ സുലൈമാന്‍ മാസ്റ്റര്‍, വി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, എന്‍.പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, കെ. അബ്ദുല്‍ ബഷീര്‍ മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."