HOME
DETAILS
MAL
പ്രകടനത്തിനെതിരേ പൊലിസ് കേസെടുത്തു; പ്രതിഷേധവുമായി യൂത്ത് ലീഗ്
backup
September 26 2016 | 00:09 AM
നാദാപുരം: അസ്ലം വധക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം വളയം അങ്ങാടിയില്‍ പ്രകടനം നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നൂറോളം പ്രവര്‍ത്തകര്‍ക്കെതിരേയാണ് വളയം പൊലിസ് കേസെടുത്തത്. നിയമം നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പാണ് പൊലിസ് കാണിക്കുന്നതെന്ന് വളയം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി.എം.വി ഹമീദ് പറഞ്ഞു.
കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രï് പ്രവര്‍ത്തകരുടെ പ്രചാരണ ജാഥക്കിടെ തിരക്കേറിയ കല്ലാച്ചി ടൗണില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലിസ് കാണ്‍കെ നടത്തിയ പരിപാടിയില്‍ ഒരാള്‍ക്കെതിരേയും കേസെടുത്തിരുന്നില്ല. വളയം പൊലിസിന്റെ നടപടിയില്‍ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സമീര്‍ കെ.എം, വി.വി മുഹമ്മദലി എന്നിവര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."