HOME
DETAILS

ബഹ്‌റൈനിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ചികിത്സയിലായിരുന്ന മലയാളിയും മരിച്ചു

  
backup
April 24 2016 | 05:04 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d
സി.എഛ്.ആര്‍ കൊമ്പംകല്ല് മനാമ: ബഹ്‌റൈനിലെ താമസ സ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയും മരിച്ചു. കൊല്ലം പറവൂര്‍ സ്വദേശി അംബുജാക്ഷന്‍ (59) ആണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇതേ അപകടത്തില്‍പ്പെട്ട തമിഴ്‌നാട് ട്രിച്ചി സ്വദേശി ശിവനാഥ് കാര്‍മേഘം (43) കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങള്‍ തുടരുന്നതിനിടെയാണ് അംബുജാക്ഷനും മരണപ്പെട്ടത്. ബഹ്‌റൈനില്‍ ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നതിനാല്‍ ഹിദ്ദിലുള്ള ഒരേ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഏപ്രില്‍ മൂന്നിന് റൂമിനോട് ചേര്‍ന്നുള്ള കിച്ചണില്‍ അംബുജാക്ഷന്‍ പാചകം ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. പെട്ടെന്ന് സിലിണ്ടറിലേയ്ക്ക് തീപടരുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. തൊട്ടടുത്ത് നിന്നിരുന്ന ശിവനാഥനും പൊള്ളലേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തില്‍ 70 ശതമാനവും പൊള്ളലേറ്റിരുന്ന ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ആവതും ശ്രമിച്ചിരുന്നുവെങ്കിലും രണ്ടു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹം ഇപ്പോള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ അല്‍ അമീന്‍ കാര്‍ഗോ ക്ലിയറന്‍സ് കമ്പനിയില്‍ ഹെവി ഡ്രൈവറായാണ് അംബുജാക്ഷന്‍ ജോലി ചെയ്തിരുന്നത്. ശിവനാഥ് കാര്‍മേഘം ഇതേ സ്ഥാപനത്തിലെ അക്കൗണ്ടന്റുമായിരുന്നു. ഇരുവരുടെയും കുടുംബം നാട്ടിലാണുള്ളത്. മലയാളിയായ അംബുജാക്ഷന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും കൈമാറുമെന്നും കമ്പനിയുടമ മുഹമ്മദ് അല്‍ അമീന്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹകരണത്തോടെ തന്നെ, തമിഴ്‌നാട് ഘടകം ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ ശിവനാഥന്റെ മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  19 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  42 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago