മൂത്തേടം ബാലങ്കുളത്ത് കാട്ടാന വിളയാട്ടം തുടര്‍ക്കഥയാവുന്നു
കരുളായി: മൂത്തേടം പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള ഗ്രാമപ്രദേശങ്ങളില്‍ ജന ജീവിതം ദുസ്സഹമാക്കി കാട്ടാനകളുടെ അതിക്രമം. ബാലങ്കുളം ഒട്ടുക്കാംപൊട്ടി ഭാഗത്തുള്ളവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. വൈകീട്ട് ആറോടെ കരുളായി വനമേഖല വിട്ടിറങ്ങുന്ന കരിവീരന്മാര്‍ വ്യാപകമായി കൃഷി നശിപ്പിച്ചാണ് ജനവാസ മേഖലയില്‍ നിന്നും തിരിച്ച് കാട് കയറുന്നത്.
വീട്ടുമുറ്റത്ത് വരെ എത്തിയാണ് കാട്ടാനകള്‍ തെങ്ങും കമുങ്ങും ഉള്‍പെടെയുള്ള നാണ്യവിളകള്‍ നശിപ്പിക്കുന്നതും ഭക്ഷിക്കുന്നതും.ശനിയാഴ്ച രാത്രിയെത്തിയ കാട്ടാന മു@ശ്ശേരി മുഹമ്മദിന്റെ കമുങ്ങ് ഉള്‍പെടെയുള്ളവ നശിപ്പിച്ചാണ് മടങ്ങിയത്. മേഖലയില്‍ കാട്ടനയുടെ ആക്രമണം തുടര്‍ക്കഥയായതോടെ വീട് വിട്ട് മാറിയവരും ഈ ഭാഗങ്ങളിലുണ്ട്.
ഇതിന് ഉദാഹരണമാണ് സുരേഷ് തോട്ടശ്ശേരിയും കുടുംബവും. രാത്രി ആനയെ പിന്തിരിപ്പിക്കുന്നതിനിടയില്‍ രക്ഷപ്പെട്ടയാളാണ് സുരേഷ്.
വനമേഖലയിലും സ്വകാര്യ ഭൂമിയും വേര്‍തിരിക്കുന്ന ഭാഗങ്ങളില്‍ വനംവകുപ്പ് അധികൃതര്‍ ഒരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാത്തതാണ് വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ സൈ്വര വിഹാരം നടത്താന്‍ ഇടയാവുന്നതെന്നാണ് കര്‍ഷകരും മേഖലയിലെ താമസക്കാരും പറയുന്നത്.
കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കഴിഞ്ഞാല്‍ ജനങ്ങളുടെ ജീവന്‍പോലും ആനകള്‍ കവര്‍ന്നെടുക്കാന്‍ മടിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചേരുവിള പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍, പൊത്തങ്കോടന്‍ ജമീല, കുമ്മാളി ബീരാന്‍ കുട്ടി, കുമാളി മരക്കാര്‍ എന്നിവരുടെ കൃഷികളാണ് കുറച്ച് ദിവസമായി ആന നിരന്തരം കൃഷി നശിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."