ഭര്‍ത്താവിനെ കൊന്ന് മൃതദേഹവുമായി യുവതി ബൈക്കില്‍ സഞ്ചരിച്ചത് 12 കിലോമീറ്റര്‍
ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവതി ബൈക്കില്‍ സഞ്ചരിച്ചത് 12 കിലോമീറ്റര്‍. ഹൈദരാബാദ് സ്വദേശി പ്രവല്ലിക മെന്‍ഡം(25) ആണു ഭര്‍ത്താവിനെ കൊന്നു മൃതദേഹുമായി ബൈക്കില്‍ ഊരുചുറ്റിയത്. ഇവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ യുവതിയുടെ സഹോദരീപുത്രനായ 16കാരനും പിടിയിലായിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണു സംഭവം. ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നതു കണ്ട് പൊലിസ് വാഹനം പിടികൂടിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പ്രവല്ലികയുടെ ഭര്‍ത്താവായ പുല്ലൈ മെന്ഡത്തിന്റെ കാല് നിലത്തിഴയുന്നതു കണ്ടാണ് പൊലിസ് ബൈക്ക് നിര്‍ത്താന്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ ബൈക്ക് നിര്‍ത്താന്‍ തയാറായില്ല. തുടര്‍ന്ന് പൊലിസ് ഇവരെ രണ്ടു കിലോമീറ്ററോളം പിന്തുടര്ന്നാണു പിടികൂടിയത്.
ആദ്യം കുറ്റം സമ്മതിക്കാന്‍ പ്രവല്ലിക തയാറായില്ല. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഭര്‍ത്താവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അവര്‍ ആദ്യം പൊലിസിനോടു പറഞ്ഞത്. പിന്നീടു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ഭര്‍ത്താവിനെ കൊന്നതു താനാണെന്ന് പ്രവല്ലിക സമ്മതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."