HOME
DETAILS

പൊതു തോട് കൈയേറിയതിനെതിരേ പ്രതിഷേധം

  
backup
September 26 2016 | 20:09 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0


കാക്കനാട്: തൃക്കാക്ക നഗരസഭ പരിധിയിലുള്ള കെന്നടിമുക്ക് ജംഗ്ഷനു സമീപം സ്വകാര്യ ഫ്‌ലാറ്റ്-വില്ലാ ഗ്രൂപ്പ് പൊതു തോട് കൈയേറിയതിനെതിരെ പ്രക്ഷോഭവുമായി നാട്ടുകാര്‍ രംഗത്ത്.
സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥലത്തേക്ക് പോകുന്ന റോഡ് ഇറിഗേഷന്‍ തോടിനു സമീപത്തു കൂടിയാണ് പോകുന്നത്. എന്നാല്‍ റോഡിനു വീതിയില്ലാത്തതിനാല്‍ തോട് കൈയേറുകയാണുണ്ടായത്. ഇതുമൂലം തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും ചെയ്തു.
പൊതു തോട് കയ്യേറിയതു മുനിസിപ്പല്‍ ഇറിഗേഷന്‍ അധികാരികള്‍ അന്യേഷിക്കുവാന്‍ താത്പര്യം കാണിക്കാതെ സ്വകാര്യ കെട്ടിട നിര്‍മാണക്കാരെ സഹായിക്കുന്ന നിലപാട് ആണന്നും, അധികാരികള്‍ റോഡ് കൈയേറ്റം അറിഞ്ഞതായി ഭാവിക്കുന്നില്ല എന്നും കൂടാതെ കൈയേറിയ ഭാഗത്ത് ഫയലിങ് നിര്‍മാണം നടക്കുന്നതായും ആക്ഷേപമുണ്ട്.
സാധാരക്കാര്‍ക്ക് വീട് നിര്‍മാണവുമായി ബന്ധപ്പെട്ടും മറ്റും എല്ലാ വിധ ചട്ടങ്ങളും നിര്‍ബന്ധമാക്കുമ്പോള്‍, വന്‍ സ്വകാര്യ കെട്ടിട നിര്‍മാതാക്കളെ സഹായിക്കുകയും സംരക്ഷിക്കുന്നതുമായ നിലപാടാണ് തൃക്കാക്കര നഗരസഭ ഉദ്യോഗസ്ഥര്‍ എടുക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  16 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  16 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  16 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  17 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  18 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  19 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  20 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago