ഖുര്‍ആന്‍ മാനവരാശിക്ക് വഴിയും വെളിച്ചവും: ജസ്റ്റിസ് പി.കെ ഷംസുദ്ധീന്
കൊച്ചി: മാനവരാശിക്ക് വഴിയും വെളിച്ചവുമായ ഖുര്‍ആനിനെ ജീവിതത്തില്‍ യഥാര്‍ഥരീതിയില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട്പോകാന്‍ സമൂഹം തയ്യാറാവണമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ധീന് അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ എറണാകുളം മണ്ഡലംതല മൂന്നാം ഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളിച്ചം മൂന്നാം ഘട്ടത്തിന്റെ ആദ്യ പ്രതി എഡ്രാക് ജില്ലാ ജനറല്‍ സെക്രട്ടറി എ അജിത്ത് കുമാര്‍ ഏറ്റുവാങ്ങി. റിട്ട ഐ പി എസ് ഓഫീസര്‍ അബ്ദുല്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. രണ്ടാം ഘട്ടത്തിലെ വിജയികള്‍ക്ക് കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി സ്വലാഹി അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് കെ എം സലിം, എം എസ് എം സംസ്ഥാന ട്രഷറര്‍ സജ്ജാദ് ഫാറൂഖി, ബുറാശിന്‍ എം എം, എം എച്ച് ഷുക്കൂര്‍, കെ എം സൈഫുദ്ദീന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."