HOME
DETAILS

പഞ്ചായത്ത് അംഗത്തിന്റെ സമരം ഫലം കണ്ടു; കൈതക്കാട്ട് ചിറ ശുദ്ധീകരിക്കുമെന്ന് കലക്ടര്‍

  
backup
September 26 2016 | 20:09 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8


നെടുമ്പാശ്ശേരി: ചിറയിലെ മാലിന്യം നീക്കി തെളിനീരൊഴുകാന്‍ നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് പഞ്ചായത്ത് അംഗത്തിന്റെ വേറിട്ട സമരമുറ ശ്രദ്ധേയമായി. ചെങ്ങമനാട് ഗ്രാമപഞ്ചായത്തംഗം ജെര്‍ളി കപ്രശ്ശേരിയാണ് 'ഏകദിന ചിറയില്‍ നില്‍പ്പ് ഉപവാസ സമരം' നടത്തിയത്. തുടര്‍ന്ന് കലക്ടറുടെ അടിയന്തിരമായ ഇടപെടലിനെ തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു.
കപ്രശ്ശേരി ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ചെങ്ങമനാട് പഞ്ചായത്തിലെ കപ്രശ്ശേരി പള്ളപ്പാടം കൈതക്കാട്ട് ചിറയിലാണ് ഇന്നലെ രാവിലെ മുതല്‍ ഗ്രാമപഞ്ചായത്തംഗം ഉപവാസ സമരം നടത്തിയത്.
മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ ചിറ നാശത്തിന്റെ വക്കിലാണ്. പെരിയാറില്‍ സംഗമിക്കുന്ന ചെങ്ങല്‍ത്തോടിന്റെ പ്രധാന കൈവഴിയാണിത്. ചിറയുടെ ഭാഗങ്ങള്‍ അശാസ്ത്രീയമായി നികത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി റണ്‍വെ നിര്‍മിച്ചതോടെയാണ് നാശം ആരംഭിച്ചത്. ഇതോടെ ചിറ ഒറ്റപ്പെട്ട്‌പോകുകയായിരുന്നു. പിന്നീട് സ്വകാര്യ വ്യക്തികള്‍ തോട് കൈയേറുകയും മാലിന്യ സംഭരണകേന്ദ്രമാക്കുകയും ചെയ്തു. അതോട ചിറയിലെ ഇരുവശങ്ങളിലും താമസിക്കുന്ന നൂറ് കണക്കിനാളുകള്‍ക്ക് ദുരിതം തുടങ്ങി.
മാംസാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍, ചത്ത ജീവികള്‍, രാസമാലിന്യം തുടങ്ങി കക്കൂസ് മാലിന്യങ്ങള്‍വരെ തോട്ടില്‍ തള്ളുന്ന അവസ്ഥയിലായി. ഏകദേശം 15 കിലോമീറ്ററിലധികം ദൂരം ചുറ്റപ്പെട്ട് കിടക്കുന്നതാണ് ചെങ്ങല്‍തോട്. പായലും, മുള്ളന്‍ചണ്ടിയും, കാട്ട് ചെടികളും വളര്‍ന്ന് ഒഴുക്ക് നിലച്ച് ദുര്‍ഗന്ധം വമിക്കുന്ന ചിറ നാടിന് ശാപമായി മാറുകയായിരുന്നു.
പഞ്ചായത്തിലെ ആറ് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളിലുള്ളവരാണ് ഇതിന്റെ ദുരിതം കുടുതലായി നേരിടുന്നത്. ജനരോഷം ഉയര്‍ന്നതോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ചിറ നവീകരണത്തിന്റെ ഭാഗമായി സര്‍വെ നടത്തിയെങ്കിലും കുറിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
ജെര്‍ളി പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പഞ്ചായത്ത് കമ്മിറ്റിയില്‍ ഈ പ്രശ്‌നം ഉന്നയിച്ചു വരികയാണ്. എന്നാല്‍ ഇതുവരെ പരിഹാര നടപടിയുണ്ടായില്ല. ഇതേതേുടര്‍ന്നാണ് കപ്രശ്ശേരി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്.
പ്രശസ്ത മാധ്യമ നിരൂപകന്‍ അഡ്വ.എസ്.ജയശങ്കര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് കപ്രശ്ശേരി അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ഗ്രാമ പഞ്ചായത്തംഗം ടി.എം.അബ്ദുല്‍ഖാദര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയമുരളീധരന്‍, ശ്രീദേവി മധു, മുന്‍ ജില്ല പഞ്ചായത്തംഗം എം.ജെ.ജോമി, എ.സി.ശിവന്‍,സെബ മുഹമ്മദലി, സി.എസ്.അസീസ്, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം.കുഞ്ഞുമുഹമ്മദ്, സമിതി കണ്‍വീനര്‍ എം.ആര്‍.രാജന്‍, എ.എ.അബ്ദുല്‍റഷീദ്, കെ.ബി.നയന, ബിനു കുറിയേടന്‍, കെ.വി.ദേവസി, മജീദ് പുറയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ എട്ടിന് ആരംഭിച്ച സമരം സന്ധ്യക്കാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെങ്കിലും ഉച്ചക്ക് ശേഷം ജില്ല കലക്ടര്‍ കെ.മുഹമ്മദ്.വൈ.സഫീറുല്ല ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുകയും, ജനപ്രതിനിധികളെയും, സമിതി അംഗങ്ങളെയും കലക്ടറുടെ ചേംബറില്‍ ചര്‍ച്ചക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍മുത്തലിബാണ് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചത്.
തോട് ഒറ്റപ്പെട്ടതും മലിനീകരിക്കപ്പെട്ടതും സംബന്ധിച്ച് ജില്ല കലക്ടര്‍ താലൂക്ക് തഹസില്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ അന്‍വര്‍സാദത്ത് എം.എല്‍.എയും ജില്ലകലക്ടറും വിമാനത്താവളകമ്പനി അധികൃതരും, ജില്ല, ബ്ലോക് പഞ്ചായത്തധികൃതരും ഉള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശിക്കാനും സത്വരനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago