കല്ലാര്‍ പാലം ഉടന്‍ ഗതാഗതയോഗ്യമാക്കും: ജോയ്‌സ് ജോര്‍ജ്ജ് എം.പി
അടിമാലി: മണ്ണിടിഞ്ഞ് ഗതാഗതതടസം ഉണ്ടായ കൊച്ചി - ധനുഷ്‌ക്കോടി ദേശീയ പാതയിലെ കല്ലാര്‍ പാലം അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഗതാഗതയോഗ്യമക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു. ചെറിയ വാഹനങ്ങള്‍ തിങ്കളാഴ്ച്ച വൈകുന്നേരം മുതല്‍ കടത്തി വിടാവുന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.
വലിയ വാഹനങ്ങള്‍ കയറ്റി വിടാന്‍ ഗേഡറുകള്‍ മാറ്റി സ്ഥാപിച്ച് പാലം ബലപ്പെടുത്തേണ്ടതുണ്ട്. രണ്ടാഴ്ച്ചകൊണ്ട് ഇക്കാര്യം പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കും. അപകടമുണ്ടായ കല്ലാര്‍ പാലം ഇന്ന് സന്ദര്‍ശിക്കുമെന്നും എം.പി അറിയിച്ചു.
ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരോടും പുതിയ പാലത്തിന്റെ നിര്‍മാണ മേല്‍നോട്ട ചുമതലയുള്ള കണ്‍സള്‍ട്ടന്റിനോടും സ്ഥലത്ത് ക്യാംപുചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലുകോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന കല്ലാര്‍ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍ജിനീയറിങ് പ്രൊക്വയര്‍മെന്റ് കോണ്‍ട്രാക്ട് സ്‌കീമില്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. വൈദ്യുതി ബോര്‍ഡ് നിര്‍മിച്ച പാലം കാലപ്പഴക്കം മൂലം തകര്‍ച്ചയിലായതിനെ തുടര്‍ന്നാണം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്‌കീമില്‍പ്പെടുത്തി പാലത്തിന് അനുമതി വാങ്ങിയത്.
പാലം പണി തീരുന്നത് വരെ പഴയപാലം കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതം സുഗമമായി കൊണ്ടുപോകുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."